സ്വീ​ക​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​ത്ത​തി​നാ​ൽ ഖു​ശ്ബു മ​ട​ങ്ങി
Wednesday, April 17, 2019 1:21 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഖു​ശ്ബു​വി​നെ പ്ര​തീ​ക്ഷി​ച്ച് തു​വ്വൂ​രി​ലെ​ത്തി​യ ആ​യി​ര​ങ്ങ​ൾ നി​രാ​ശ​യോ​ടെ മ​ട​ങ്ങി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​വ്വൂ​രി​ൽ ഖു​ശ്ബു പ്ര​സം​ഗി​ക്കാ​നെ​ത്തു​മെ​ന്നാ​യി​രു​ന്നു തു​വ്വൂ​രി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​ഞ്ഞ​ത്.
എ​ന്നാ​ൽ അ​ഞ്ചിന് തു​ട​ങ്ങേ​ണ്ട പ​രി​പാ​ടി​ക്ക് 3.55 ന് ​ത​ന്നെ ഖു​ഷ്ബു തു​വ്വൂ​രി​ലെ​ത്തു​ക​യും സ​ദ​സി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ർ മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.
തി​രു​വ​ന്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ക്കം, വ​ണ്ടൂ​രി​ലെ തു​വ്വൂ​ർ, നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ട​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ഐ​സി​സി വ​ക്താ​വും തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക​യു​മാ​യ ഖു​ശ്ബു​വി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. എന്നാല്‌ 3.55ന് ​ത​ന്നെ തു​വ്വൂ​രി​ലെ​ത്തിയ ഖുശ്ബു അ​വ​രെ സ്വീ​ക​രി​ക്കാ​നും, സ​ദ​സി​നു മു​ൻ​പി​ലും ആ​ളി​ല്ലാ​ത്ത​തി​നാ​ൽ നേ​രെ എ​ട​ക്ക​ര​യി​ലേ​ക്ക് പോയി.
വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഖു​ശ്ബു മ​ട​ങ്ങി വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വേ​ദി​ക്കു സ​മീ​പം കാ​ത്തു നി​ന്നു. എം​എ​ൽ​എ മു​ത​ൽ എ​ഐ​സി​സി അം​ഗ​ങ്ങ​ൾ വ​രെ​യു​ള്ള​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് താ​ര​ത്തെ തു​വ്വൂ​രി​ൽ തി​രി​കെ​യെ​ത്തി​ക്കാ​ൻ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും നടന്നില്ല. ഇ​തോ​ടെ ഖു​ശ്ബു​വി​നെ കാ​ണാ​ൻ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന​ട​ക്കം തു​വ്വൂ​രി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി.