ഒ​ഡീ​ഷ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു സം​സ്ക​രി​ക്കും
Wednesday, April 17, 2019 10:28 PM IST
മ​ഞ്ചേ​രി : ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മേ​ലാ​റ്റൂ​രി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഓ​ഡീ​ഷ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ക്കും. ഒ​ഡീ​ഷ മ​ട്ടി​ഗാ​നി​ലെ ക​ന​ഹ​ണ്ടി സ്വ​ദേ​ശി ദ​ലി​ത് സു​നാ​നി​യു​ടെ മ​ക​ൻ സു​ദാ​ൻ​സോ സു​നാ​നി (52) ആ​ണ് മ​രി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചു. ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ എ​ത്തി​യ​തോ​ടെ ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന​തി​നു ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു വ​രും. ഇ​തു ന​ൽ​കാ​ൻ മ​ഞ്ചേ​രി​യി​ലെ തെ​രു​വി​ലെ മ​ക്ക​ൾ ചാ​രി​റ്റി ഇ​ന്ത്യ എ​ന്ന സം​ഘ​ട​ന മു​ന്നോ​ട്ടു വ​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​ലു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ ത​ന്നെ സം​സ്ക​രി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​മേ​ലാ​റ്റൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ജോ​ർ​ജ് ജോ​സ​ഫ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ശി​വ​രാ​ത്രി സു​നാ​നി​യാ​ണ് മ​രി​ച്ച സു​ദാ​ൻ​സോ സു​നാ​നി​യു​ടെ ഭാ​ര്യ. മ​ക്ക​ൾ: ഉ​പേ​ന്ദ്ര സു​നാ​നി, ഭൂ​പേ​ന്ദ്ര സു​നാ​നി.