വ​ണ്ടൂ​രി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ
Thursday, April 18, 2019 12:14 AM IST
വ​ണ്ടൂ​ർ: സ​മ്മേ​ള​ന ന​ഗ​രി​യി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം അ​തി​രു​വി​ട്ടു. അ​തീ​വ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും പോ​ലീ​സി​നോ നേ​താ​ക്ക​ൾ​ക്കോ പ​ല​പ്പോ​ഴും പ്ര​വ​ർ​ത്ത​ക​രെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ച് നി​ര​വ​ധി പേ​രാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു മാ​റ്റി​വ​ച്ച മു​ൻ നി​ര​യി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി​യ​ത്.
വി​ഐ​പി, വി​വി​ഐ​പി, പാ​ർ​ട്ടി ലീ​ഡ​ർ എ​ന്നീ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യു​ള്ള പാ​സു​ക​ളു​ള്ള​വ​ർ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് സ​ദ​സി​ന്‍റെ മു​ൻ​ഭാ​ഗം മാ​റ്റി​വ​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് ഈ ​മൂ​ന്ന് വി​ഭാ​ഗ​ത്തി​ലു​മു​ള്ള പാ​സു​ക​ളു​മാ​യെ​ത്തി​യ​ത്. മു​ൻ വ​ശ​ത്തെ ഈ ​ഭാ​ഗം നി​റ​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് പോ​ലീ​സ് നി​യ​ന്ത്രി​ച്ചു.
ഒ​ടു​വി​ൽ നേ​താ​ക്ക​ളെ​ത്തി പ്ര​വ​ർ​ത്ത​ക​രെ ക​ട​ത്തി വി​ടാ​ൻ പോ​ലീ​സി​നോ​ടു നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പാ​സു​ക​ളോ മ​റ്റു യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ മു​ൻ​വ​ശ​ത്തേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ തി​ര​ക്കി​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നും മ​റ്റും ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ച്ചു.
ബാ​രി​ക്കേ​ഡു​ക​ൾ ചാ​ടി ക​ട​ന്നും മ​റ്റും പ്ര​വ​ർ​ത്ത​ക​ർ ഇ​ടി​ച്ചു ക​യ​റി​യ​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തി​റ​ങ്ങി​യാ​ണ് പ​ല​പ്പോ​ഴും പ്ര​വ​ർ​ത്ത​ക​രെ നി​യ​ന്ത്രി​ച്ച​ത്. മു​ൻ നി​ര​യി​ലേ​ക്കു വ​ലി​യ കൊ​ടി​ക​ളു​മാ​യി എ​ത്തി​യ​വ​രെ​യും പോ​ലീ​സ് നീ​ക്കം ചെ​യ്തു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു ഇ​രി​ക്കാ​നാ​യി മാ​റ്റി വ​ച്ച ഭാ​ഗ​ത്തു നി​ൽ​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ടം. ഒ​ടു​വി​ൽ ഇ​രി​ക്കാ​നു​ള്ള ക​സേ​ര​ക​ൾ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചാ​ണ് പ​ല​രും നി​ൽ​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.
രാ​വി​ലെ മു​ത​ൽ ത​ന്നെ സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ ടൂ​റി​സ്റ്റ്, സ്വാ​ക​ര്യ ബ​സു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാ​മാ​യി വ​ണ്ടൂ​ർ ല​ക്ഷ്യ​മാ​ക്കി എ​ത്തി​യ​തോ​ടെ ഒ​രു മ​ണി​യോ​ടെ ത​ന്നെ സ​മ്മേ​ള​ന ന​ഗ​രി ജ​ന നി​റ​ഞ്ഞു​ക​വി​ഞ്ഞു. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര വ​ണ്ടൂ​രി​നെ വീ​ർ​പ്പു മു​ട്ടി​ച്ചു. പ്ര​ധാ​ന പാ​ത​ക​ളാ​യ മ​ഞ്ചേ​രി, പാ​ണ്ടി​ക്കാ​ട്, കാ​ളി​കാ​വ് റോ​ഡി​ലെ​ല്ലാം ഉ​ച്ച​യോ​ടെ ത​ന്നെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​യി​ന്ത്രി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തി കു​ടു​ങ്ങി കി​ട​ന്നു.
ര​ണ്ടു മ​ണി​യോ​ടെ പാ​ത​യെ​ല്ലാം ജ​ന​സാ​ഗ​ര​മാ​യി സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് ഒ​ഴു​കി കൊ​ണ്ടി​രു​ന്നു. സ​ത്രീ​ക​ക​ളും കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മ​ട​ങ്ങു​ന്ന സം​ഘം പ്രി​യ നേ​താ​വി​നാ​യി മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പാ​ത നി​റ​ഞ്ഞൊ​ഴു​കി. സ​മ്മേ​ള​ന ന​ഗ​രി​ക്ക് ഉ​ൾ​കൊ​ള്ളാ​നാ​കാ​ത്ത വി​ധം പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​തോ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കു മു​ക​ളി​ലും മ​ര​ങ്ങ​ളി​ൽ ക​യ​റി​യു​മെ​ല്ലാം സ​മ്മേ​ള​നം വീ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ വ​രെ​യു​ണ്ടാ​യി.