തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി 15408 ഉ​ദ്യോ​ഗ​സ്ഥ​ർ
Thursday, April 18, 2019 12:14 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ച​ത് 15408 ഉ​ദ്യോ​ഗ​സ്ഥ​രെ. ജി​ല്ലാ പ​രി​ധി​യി​ൽ വ​രു​ന്ന 2750 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കാ​ണ് ഇ​ത്ര​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ചു​മ​ത​ല ന​ൽ​കി​യ​ത്. 13204 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​വ​ഹ​ണ ചു​മ​ത​ല ന​ൽ​കി​യ​പ്പോ​ൾ 2204 ജീ​വ​ന​ക്കാ​ർ അ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ട്ട​ത്. പൊ​ന്നാ​നി, മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​ക്കു പു​റ​മെ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഓ​രോ പോ​ളിം​ഗ് ബൂ​ത്തി​ലും ഒ​ന്നു വീ​തം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, മൂ​ന്നു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്ന ക​ണ​ക്കി​ലാ​ണ് ചു​മ​ത​ല. ഓ​രോ മ​ണ്ഡ​ല​ത്തി​ലും നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. കൊ​ണ്ടോ​ട്ടി: 821, മ​ഞ്ചേ​രി: 816, പെ​രി​ന്ത​ൽ​മ​ണ്ണ: 859, മ​ങ്ക​ട: 845, മ​ല​പ്പു​റം: 850, വേ​ങ്ങ​ര: 744, വ​ള്ളി​ക്കു​ന്ന്: 805, തി​രൂ​ര​ങ്ങാ​ടി: 773, താ​നൂ​ർ: 715, തി​രൂ​ർ: 878, കോ​ട്ട​ക്ക​ൽ: 875, ത​വ​നൂ​ർ: 758, പൊ​ന്നാ​നി: 768. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന ഏ​റ​നാ​ട്: 763, നി​ല​ന്പൂ​ർ: 955, വ​ണ്ടൂ​ർ: 979 എ​ന്നി​ങ്ങ​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.