പോ​ളി​ംഗ് ബൂ​ത്തി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ കു​ടും​ബ​ശ്രീ
Thursday, April 18, 2019 12:14 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളി​ംഗ് ബൂ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന വോ​ട്ട​ർ​മാ​രും ഭ​ക്ഷ​ണ​ത്തി​നു ഇ​നി അ​ല​യ​ണ്ട. പോ​ളി​ങ്ങ് ബൂ​ത്തി​ൽ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വു​മാ​യി ഇ​ത്ത​വ​ണ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ​ത്തും.
പ്ര​ഭാ​ത ഭ​ക്ഷ​ണം മു​ത​ൽ ഉ​ച്ച​യൂ​ണ്‍ വ​രെ നാ​ട​ൻ വി​ഭ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്.
മ​ഞ്ചേ​രി, തി​രൂ​ര​ങ്ങാ​ടി, തി​രൂ​ർ പൊ​ന്നാ​നി, പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ഴ് കു​ടും​ബ​ശ്രീ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ് പോ​ളി​ങംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വോ​ട്ട​ർ​മാ​ർ​ക്കും നാ​ട​ൻ രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ത​യാ​റാ​കു​ന്ന​ത്. പോ​ളി​ങ്ങ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഭ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ നീ​ക്കാ​നും കൃ​ത്യ​മാ​യി ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കാ​നും സൗ​ക​ര്യ​മാ​കു​ന്ന ത​ര​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വോ​ട്ട​ർ​മാ​ർ​ക്കും മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​കും. ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഒ​രു​ക്കി ത​ന്ന ഇ​ത്ത​ര​മൊ​രു അ​വ​സ​രം കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ​ക്കു വ​രു​മാ​ന​മാ​ർ​ഗ​മാ​ണെ​ന്ന് ജി​ല്ല മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ ഹേ​മ​ല​ത പ​റ​ഞ്ഞു.