വി​ജ​യി​ക്കാ​ൻ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ മാത്രം ​മ​തി: മ​ന്ത്രി രാ​ജു
Thursday, April 18, 2019 12:14 AM IST
എ​ട​ക്ക​ര: സ​മ​ഗ്ര മേ​ഖ​ല​യി​ലും വി​പ്ല​വ​ക​ര​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ മാ​ത്രം മ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നെ​ന്നും വ​നം മ​ന്ത്രി കെ. ​രാ​ജു. വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ത്തി​യ റാ​ലി​ക്ക് ശേ​ഷം എ​ട​ക്ക​ര​യി​ൽ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും പി.​പി. സു​നീ​ർ വി​ജ​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എം. ​ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മ​നോ​ജ്, ജി. ​ശ​ശി​ധ​ര​ൻ, പി. ​മോ​ഹ​ന​ൻ, യു. ​ഗി​രീ​ഷ്കു​മാ​ർ, ടി.​എ​ൻ. അ​യ്യ​പ്പ​ൻ​കു​ട്ടി, എം.​കെ. ച​ന്ദ്ര​ൻ, കെ. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.