രാ​ഹു​ൽ ഗാ​ന്ധി അ​ഭ​യാ​ർ​ഥി സ്ഥാ​നാ​ർ​ഥി: കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ
Thursday, April 18, 2019 12:14 AM IST
നി​ല​ന്പൂ​ർ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​ഭ​യാ​ർ​ഥി സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ. നി​ല​ന്പൂ​രി​ൽ എ​ൻ​ഡി​എ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ഠി​യി​ൽ മ​ത്സ​രി​ച്ച രാ​ഹു​ൽ ഇ​ത്ത​വ​ണ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തി. അ​ടു​ത്ത ത​വ​ണ എ​വി​ടെ​യും മ​ത്സ​രി​ക്കാ​നാ​കാ​തെ രാ​ഹു​ൽ വി​ദേ​ശ​ത്തു​പോ​കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.
യോ​ഗ​ത്തി​ൽ ബി​ജെ​പി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ധ​ര​ൻ​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബി​ജെ​പി. ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ​ൻ, സം​സ്ഥാ​ന സ​മി​തി അം​ഗം ടി.​കെ.​അ​ശോ​ക് കു​മാ​ർ, സി.​പ​ദ്മ​നാ​ഭ​ൻ, സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ്, ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജ​ൻ മ​ഞ്ചേ​രി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​സ​ദാ​ന​ന്ദ​ൻ, കെ.​സി.​വേ​ലാ​യു​ധ​ൻ, സി.​കെ.​കു​ഞ്ഞു​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.