സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ 97.56 ശ​ത​മാ​നം വി​ജ​യം
Thursday, April 18, 2019 12:14 AM IST
ചേ​ളാ​രി: സ​മ​സ്ത കേ​ര​ള ഇ​സ്ലാം മ​ത വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ ബോ​ർ​ഡ് സ്കൂ​ൾ വ​ർ​ഷ ക​ല​ണ്ട​ർ അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്ര​സ​ക​ളി​ൽ മാ​ർ​ച്ച് 30, 31 തി​യ​തി​ക​ളി​ൽ ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഞ്ച്, ഏ​ഴ്, പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 13,119 വി​ദ്യാ​ർ​ഥി​ക​ളി​ൽ 12,749 പേ​ർ പ​രീ​ക്ഷ​ക്കി​രു​ന്ന​തി​ൽ 12,438പേ​ർ വി​ജ​യി​ച്ചു (97.56 ശ​ത​മാ​നം). കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ല​ക്ഷ ദ്വീ​പ്, കു​വൈ​ത്ത്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 246 സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: കാ​റ​ൽ​മ​ണ്ണ​യി​ൽ വ​ച്ച് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ അ​ത്തി​പ്പ​റ്റ വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ (65), ഭാ​ര്യ ച​ന്ദ്രി​ക (55) എ​ന്നി​വ​രെ പ​രു​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മ​ഞ്ചേ​രി: കു​ടും​ബം സ​ഞ്ച​രി​ച്ച ബൈ​ക്കി​നു പി​റ​കി​ൽ കാ​റി​ടി​ച്ചു നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ മ​ല​യ​ൻ​ചോ​ല​ക്ക​ൽ ജി​തേ​ഷ് (40), ഭാ​ര്യ ആ​തി​ര (26), മ​ക്ക​ളാ​യ ദേ​വ​ർ​ഷി (അ​ഞ്ച്), ദി​യ (ഒ​ന്ന്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11നു ​മ​ന്പാ​ട് തോ​ട്ടി​ന​ക്ക​രെ​യാ​ണ് അ​പ​ക​ടം.