ജ​ന​ബോ​ധ​ന സം​വാ​ദ യാ​ത്ര​യ്ക്ക് തു​ട​ക്ക​ം
Thursday, April 18, 2019 12:16 AM IST
മ​ഞ്ചേ​രി: ഗാ​ന്ധി മാ​ർ​ഗ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന ജ​ന​ബോ​ധ​ന സം​വാ​ദ യാ​ത്ര​യ്ക്ക് മ​ല​പ്പു​റ​ത്ത് തു​ട​ക്ക​മാ​യി. ജാ​ഥാ​ക്യാ​പ്റ്റ​ൻ കേ​ര​ള സം​സ്കാ​രി​ക പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് ഉ​ള്ള​ത്തി​നു പ​താ​ക കൈ​മാ​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ന​ജ്മ​ൽ​ബാ​ബു കൊ​ര​ന്പ​യി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗാ​ന്ധി​യ​ൻ പ​ഠ​ന​കേ​ന്ദ്രം ജി​ല്ലാ ചെ​യ​ർ​മാ​ൻ സി ​കു​ഞ്ഞാ​പ്പ റ​ഹ്മാ​ൻ, കെ. ​ബ​ഷീ​ർ തോ​ട്ടേ​ക്കാ​ട്, വാ​ള​പ്ര അ​സീ​സ്, പി.​കെ സ​ത്യ​പാ​ല​ൻ, രാ​ജേ​ന്ദ്ര​ബാ​ബു, അ​നി​ൽ​കു​മാ​ർ, ഷാ​ജി​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​യ​നാ​ട്, മ​ല​പ്പു​റം, ആ​ല​ത്തൂ​ർ, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ 30 കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​ബോ​ധ​ന സം​വാ​ദ യാ​ത്ര വോ​ട്ട​ർ​മാ​രോ​ട് സം​വ​ദി​ക്കും. 20നു ​യാ​ത്ര ആ​ല​ത്തൂ​രി​ൽ സ​മാ​പി​ക്കും.