തി​രൂ​ർ​ക്കാ​ട് അ​ൻ​വാ​ർ സു​വ​ർ​ണ ജൂ​ബി​ലി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം
Thursday, April 18, 2019 12:16 AM IST
തി​രൂ​ർ​ക്കാ​ട് : തി​രൂ​ർ​ക്കാ​ട് അ​ൻ​വാ​ർ സു​വ​ർ​ണ ജൂ​ബി​ലി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യി. 19നു ​സ​മാ​പി​ക്കും. സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​ഗ​രി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് നാ​സ​ർ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹം നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന തി​ൻ​മ​ക​ളെ​യും അ​ധാ​ർ​മി​ക പ്ര​വ​ണ​ത​ക​ളെ​യും നേ​രി​ടേ​ണ്ട​തു മൂ​ല്യാ​ധി​ഷ്ഠി​ത വി​ജ്ഞാ​നം കൊ​ണ്ടാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ഫ​സ​ർ കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി​ളം​ബ​ര റാ​ലി, സി​യാ​റ​ത്ത്, മ​ഹ​ല്ല് ഫാ​മി​ലി മീ​റ്റ്, ദ​അ്വാ ലീ​ഡേ​ഴ്സ് മീ​റ്റ്, മ​ജ്‌ലി​സു​ന്നൂ​ർ, ഇ​ശ​ൽ സ​ന്ധ്യ, ഖു​റാ​ൻ ടാ​ല​ന്‍റ് ഷോ, ​ഖു​റാ​ൻ സെ​മി​നാ​ർ, അ​ലും​നീ എ​ന്നി​വ വ​രും​ദി​ന​ങ്ങ​ളി​ൽ ന​ട​ക്കും. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, ആ​ബി​ദ് ഹൂ​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, നാ​ല​ക​ത്ത് സൂ​പ്പി, കെ. ​ആ​ലി​ഹാ​ജി, മൊ​യ്തീ​ൻ ഫൈ​സി തൂ​വൂ​ർ, ഇ​ബ്രാ​ഹീം ഫൈ​സി തി​രൂ​ർ​ക്കാ​ട്, ത​റ​യി​ൽ മു​സ്ത​ഫ, കാ​ളാ​വ് സൈ​ത​ല​വി മു​സ്ലി​യാ​ർ, പ്ര​സം​ഗി​ച്ചു. കു​ന്ന​ത്ത് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും പി.​കെ. ശ​മീ​ർ ഫൈ​സി ന​ന്ദി​യും പ​റ​ഞ്ഞു.