വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം
Thursday, April 18, 2019 12:17 AM IST
എ​ട​ക്ക​ര: അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. നി​ര​വ​ധി വീ​ടു​ക​ൾ മ​ര​ങ്ങ​ൾ വീ​ണു ത​ക​ർ​ന്നു. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും നേ​രി​ട്ടു. എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, മൂ​ത്തേ​ടം, പോ​ത്തു​ക​ൽ, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക നാ​ശ​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഉ​ദി​ര​കു​ളം, പൊ​ട്ട​ൻ​ത​രി​പ്പ, ചാ​ത്തം​മു​ണ്ട, ന​ല്ലം​ത​ണ്ണി, മ​ണ​ക്കാ​ട്, താ​ന്നി​മൂ​ല, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​ക്ക​ണ്ടി, പൂ​ക്കേ​ട്ടു​മ​ണ്ണ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ നാ​ശ​മു​ണ്ടാ​യി. ഉ​ദി​ര​കു​ള​ത്തെ മ​ങ്ങാ​ട്ടു​തൊ​ടി​ക സു​ഭ​ദ്ര​യു​ടെ വീ​ട് കാ​റ്റി​ൽ ത​ക​ർ​ന്നു. പൊ​ട്ട​ൻ​ത​രി​പ്പ​യി​ലെ വെ​ള്ളാ​രം​പാ​റ ബി​ജു​വി​ന്‍റെ വീ​ടി​ന്‍റെ ഓ​ടു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു​പോ​യി. പാ​ഴൂ​പ്പ​ള്ളി​ൽ ഏ​ബ്ര​ഹാം, പാ​ഴൂ​പ്പ​ള്ളി​ൽ ഡൊ​മി​നി​ക് മാ​ത്യു, ചി​റ​ക​ണ്ട​ത്തി​ൽ ജോ​ണ്‍, പു​ത്ത​ൻ​വ​ള​യി​ൽ ജോ​സ്, തു​ട​ങ്ങി നി​ര​വ​ധി​യാ​ളു​ക​ളു​ടെ റ​ബ​ർ, ക​മു​ക്, തേ​ക്ക്, പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ കാ​റ്റി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. മ​ര​ങ്ങ​ൾ വീ​ണു വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി വിഛേ​ദി​ക്ക​പ്പെ​ട്ടു.
വൈ​കി​ട്ട് നാ​ലോ​ടെയൊ​ണ് അ​തി​ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി പെ​യ്ത വേ​ന​ൽ​മ​ഴ വ്യാ​പ​ക നാ​ശ​മാ​ണു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മ​രു​ത ക​രി​യം​തോ​ട് ക​ക്കോ​ട​ൻ റാ​ഷി​ദ്, പു​ത്ത​ൻ​പു​ര​ക്ക​ൽ മു​ഹ​മ്മ​ദ്, ചു​ങ്ക​ത്ത​റ കാ​ട്ടി​ച്ചി​റ തെ​ങ്ങി​ല​ക​ത്ത് അ​ൻ​വ​ർ, തെ​ക്കേ തൊ​ണ്ടി​യി​ൽ മാ​ത്യു എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് തെ​ങ്ങ്, റ​ബ​ർ, മാ​വ് എ​ന്നി​വ വീ​ണു കേ​ടു​പാ​ട് പ​റ്റി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് മ​ഴ മേ​ഖ​ല​യി​ൽ കാ​റ്റ് ആ​ഞ്ഞു​വീ​ശി​യ​ത്.
പി​ന്നാ​ലെ വേ​ന​ൽ മ​ഴ​യും തി​മ​ർ​ത്ത് പെ​യ്തു. ലൈ​നി​ൽ മ​രം വീ​ണു നി​ര​വ​ധി വൈ​ദ്യു​തി തൂ​ണു​ക​ൾ പൊ​ട്ടി​യ​തി​നാ​ൽ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. പ​ല​യി​ട​ങ്ങ​ളി​ലും പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വെ​ള്ള​ക്ക​ട്ട​യി​ൽ തി​ണ്ണ​ക്ക​ൽ ബാ​ബു ശ്രീ​ധ​ര​ൻ, ക​ണ്ണി​യ​ൻ മൊ​യ്തീ​ൻ, തേ​നാം​കു​റു​ശി മാ​നു, ക​ല്ലു​വെ​ട്ടി അ​സീ​സ്, പ​ടി​ക്ക​പ​റ​ന്പി​ൽ വാ​സു എ​ന്നി​വ​രു​ടെ വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ കാ​റ്റി​ൽ ന​ശി​ച്ചു.