സൂ​ക്ഷ്മ നി​രീ​ക്ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Thursday, April 18, 2019 12:17 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യി​ലു​ള്ള സൂ​ക്ഷ്മ​നി​രീ​ക്ഷ​ക​ർ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം. മ​ല​പ്പു​റം, പൊ​ന്നാ​നി, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ പൊ​തു​നി​രീ​ക്ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 42 സൂ​ക്ഷ്മ​നി​രീ​ക്ഷ​ക​ർ​ക്കു മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മു​ഴു​വ​ൻ സ​മ​യ നി​രീ​ക്ഷ​ണം ന​ട​ത്താ​നും അ​സ്വ​ഭാ​വി​ക സം​ഭ​വ​ങ്ങ​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മു​ണ്ടാ​യാ​ൽ പൊ​തു​നി​രീ​ക്ഷ​ക​ർ​ക്കു അ​പ്പ​പ്പോ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്. സൂ​ക്ഷ്മ നി​രീ​ക്ഷ​ക​രു​ടെ ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചും ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളെ​ക്കു​റി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​റും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ ഡോ. ​ജെ.​ഒ അ​രു​ണ്‍ വി​ശ​ദീ​ക​രി​ച്ചു. പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പൊ​തു​നി​രീ​ക്ഷ​ക പ​ദ്മ ജ​യ്സ്വാ​ൾ, മ​ല​പ്പു​റം, വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പൊ​തു​നി​രീ​ക്ഷ​ക​രാ​യ ച​ന്ദ്ര​കാ​ന്ത് ഒ​യ്ക്, ബോ​ബി വൈ​ക്കോം, മ​ല​പ്പു​റം ക​ള​ക്ട​ർ അ​മി​ത് മീ​ണ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സൂ​ക്ഷ്മ​നി​രീ​ക്ഷ​ക​ർ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. സൂ​ക്ഷ്മ നി​രീ​ക്ഷ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി. 21നാ​ണ് സൂ​ക്ഷ്്മ നി​രീ​ക്ഷ​ക​ർ​ക്കു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ചു​മ​ത​ല ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കു​ക. അ​തേ​സ​മ​യം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മു​ഴു​വ​ൻ സ​മ​യ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ പാ​ടി​ല്ലെ​ന്നും സൂ​ക്ഷ്മ നി​രീ​ക്ഷ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നും മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്നും സൂ​ക്ഷ്മ നി​രീ​ക്ഷ​ക​രോ​ട് പൊ​തു​നി​രീ​ക്ഷ​ക​ർ വ്യ​ക്ത​മാ​ക്കി. ഗൗ​ര​വ​മേ​റി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​തി​നാ​ൽ കൃ​ത്യ​മാ​യ ആ​ശ​യ​വി​നി​മ​യം വേ​ണം. വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ശ​ല്യ​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.
ന​ട​പ​ടി​ക​ളെ​ല്ലാം നി​യ​മാ​നു​സൃ​ത​മാ​ണോ​യെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പൊ​തു​നി​രീ​ക്ഷ​ക​ർ നി​ർ​ദേ​ശി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ വോ​ട്ടെ​ടു​പ്പി​ൽ ത​ട​സം നേ​രി​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യാ​ൽ അ​പ്പോ​ൾ ത​ന്നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രു നി​ർ​ദേ​ശം. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്ക​ണം സൂ​ക്ഷ്മ നി​രീ​ക്ഷ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.