തേ​നീ​ച്ച ക​ർ​ഷ​ക​ർ​ക്ക് വി​ള​വെ​ടു​പ്പി​ന്‍റെ കാ​ലം
Thursday, April 18, 2019 12:17 AM IST
എ​ട​ക്ക​ര: തേ​നീ​ച്ച ക​ർ​ഷ​ക​ർ​ക്കി​ത് വി​ള​വെ​ടു​പ്പി​ന്‍റെ കാ​ലം. കാ​ലാ​വ​സ്ഥ അ​ന​കൂ​ല​മാ​യ​തി​നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തേ​ൻ ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ വ​ൻ വ​ർ​ധ​ന​ തേ​നീ​ച്ച ക​ർ​ഷ​ക​ർ​ക്ക് നേ​ട്ട​മാ​യ​ി. വേനൽ ല​ഭി​ക്കു​ന്ന​തോ​ടെ തേ​ൻ ഉ​ത്പാ​ദ​നം പൂ​ർ​ണ​മാ​യി നി​ല​യ്ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ മ​ല​യോ​ര മേ​ഖ​ല​യി​ൽ വേ​ന​ൽ​മ​ഴ പെ​യ​തി​ല്ല. മാ​ത്ര​വു​മ​ല്ല റ​ബ​ർ തോ​ട്ട​ങ്ങ​ൾ ആ​ദ്യം ത​ളി​രി​ട്ട ഇ​ല​ക​ൾ കൊ​ഴി​ഞ്ഞു വീ​ണ്ടും ത​ളി​രി​ണി​ഞ്ഞ​താ​ണ് തേ​ൻ ഉ​ത്പാ​ദ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ആ​റേ​ഴു ത​വ​ണ ശേ​ഖ​രി​ക്കു​ന്പോ​ഴേ​ക്കും ഇ​ട​മ​ഴ പെ​യ്ത് തു​ട​ങ്ങും. എ​ന്നാ​ൽ ഇ​ത്ത​വ​ണ മ​ഴ പെ​യ്യാ​ത്ത​തി​നാ​ൽ പ​ന്ത്ര​ണ്ട് ത​വ​ണ​യോ​ളം തേ​ൻ ശേ​ഖ​രി​ക്കാ​നാ​യ​താ​യി ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡ​ത്തു നി​ന്നു കേ​ര​ള​ത്തി​ലെ​ത്തി തേ​നീ​ച്ച കൃ​ഷി ന​ട​ത്തു​ന്ന കൃഷ്ണ​സ്വാ​മി പ​റ​യു​ന്നു. തേ​ൻ ഉ​ത്പാ​ദ​ക യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം കൂ​ടി​യാ​യ​ കൃഷ്ണ​സ്വാ​മി പ​തി​നേ​ഴു വ​ർ​ഷ​മാ​യി നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ തേ​നീ​ച്ച കൃ​ഷി ന​ട​ത്താ​ൻ തു​ട​ങ്ങി​യി​ട്ട്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ക്കു​ന്ന​തെ​ന്നു സ്വാ​മി പ​റ​യു​ന്നു.
കി​ലോ​ ഗ്രാമിന് നൂ​റ്റി​യ​ൻ​പ​ത് രൂ​പ വ​രെ തേ​നി​നു കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വി​ല ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ വ്യാ​ജ തേ​ൻ നി​ർ​മി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലെ തേ​നീ​ച്ച ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്.