ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി; 88000 രൂ​പ പി​ഴ​യി​ട്ടു
Thursday, April 18, 2019 12:17 AM IST
മ​ല​പ്പു​റം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.
ജി​ല്ല​യി​ൽ ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം ക​ട​ക​ളി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ മാ​ത്രം 76000 രൂ​പ​യും മാ​ർ​ച്ചി​ൽ 12000 രൂ​പ​യു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. 33 ഹോ​ട്ട​ൽ, ഒ​ന്പ​തു ത​ട്ടു​ക​ട, ഏ​ഴ് ബേ​ക്ക​റി, നാ​ല് റെ​സ്സ്റ്റോ​റ​ന്‍റ്, ഒ​രു കാ​ന്‍റീ​ൻ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.
കൊ​ണ്ടോ​ട്ടി, കോ​ട്ട​ക്ക​ൽ, വ​ള്ളി​ക്കു​ന്ന് എ​ന്നീ സ​ർ​ക്കി​ളു​ക​ളി​ൽ ര​ണ്ട് ഹോ​ട്ട​ൽ, തി​രൂ​ര​ങ്ങാ​ടി, വേ​ങ്ങ​ര, പെ​രി​ന്ത​ൽ​മ​ണ്ണ, ഏ​റ​നാ​ട് പൊ​ന്നാ​നി, എ​ന്നീ സ​ർ​ക്കി​ളു​ക​ളി​ലാ​യി ഓ​രോ ഹോ​ട്ട​ൽ, മ​ഞ്ചേ​രി ഏ​ഴ്, മ​ങ്ക​ട അ​ഞ്ച്, നി​ല​ന്പൂ​ർ നാ​ല്, വ​ണ്ടൂ​ർ മൂ​ന്ന്, മ​ല​പ്പു​റം മൂ​ന്ന് ഹോ​ട്ട​ലു​ക​ളും, വ​ണ്ടൂ​ർ ര​ണ്ട്, മ​ല​പ്പു​റം മൂ​ന്ന്, ഏ​റ​നാ​ട്, ത​വ​നൂ​ർ, തി​രൂ​ര​ങ്ങാ​ടി എ​ന്നീ സ​ർ​ക്കി​ളു​ക​ളി​ലാ​യി ഓ​രോ ത​ട്ടു​ക​ട​ക​ളി​ലു​മാ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. കോ​ട്ട​ക്ക​ൽ, മ​ല​പ്പു​റം, കു​റ്റി​പ്പു​റം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ക​ട​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യം, വെ​ള്ളം എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.