പ്ര​തി​ഷേ​ധി​ച്ചു
Friday, April 19, 2019 12:30 AM IST
മ​ല​പ്പു​റം: പി​ഡി​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വീ​ഡി​യോ​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നു മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ സ്ഥാ​നാ​ർ​ഥി നി​സാ​ർ മേ​ത്ത​ലി​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും കു​ത്തി​രി​യി​പ്പ് സ​മ​രം. വ്യാ​ഴാ​ഴ്ച വൈ​കിട്ട് 4.30 ഓ​ടെ​യാ​ണ് സം​ഭ​വം.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു 45 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള​ള വീ​ഡി​യോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ പി​ഡി​പി സ്ഥാ​നാ​ർ​ഥി നി​സാ​ർ മേ​ത്ത​ലും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ക​ള​ക്ട​റേ​റ്റി​ലെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വീ​ഡി​യോ​യി​ൽ ഫാ​സി​സം, ഹി​ന്ദു​മ​തം എ​ന്നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശം നീ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
ഈ ​പ​രാ​മ​ർ​ശം നീ​ക്കാ​നാ​കി​ല്ലെ​ന്നു നി​ല​പാ​ടെ​ടു​ത്ത് സ്ഥാ​നാ​ർ​ഥി​യും പാ​ർ​ട്ടി പ്ര​ർ​ത്ത​ക​രും കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ഡീ​യോ​ക്ക് അ​നു​മ​തി വേ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.
ഓ​ഫീ​സി​നു മു​ന്പി​ൽ മു​ദ്ര​വാ​ക്യം തു​ട​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ മ​ല​പ്പു​റം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.
അ​റ​സ്റ്റു ചെ​യ്ത പ്ര​വ​ർ​ത്ത​ക​രെ വി​ട്ടു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ല​പ്പു​റം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും പി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി.