വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്ക​ണം
Friday, April 19, 2019 12:30 AM IST
മ​ല​പ്പു​റം: വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നും വോ​ട്ടി​ംഗിന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ഉ​റ​പ്പു​വ​രു​ത്താ​നും ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ​മാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.
പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തേ​ണ്ട ചു​മ​ത​ല​യും പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ആ​വ​ശ്യം വ​രു​ന്ന ക​വ​റു​ക​ൾ വോ​ട്ടെ​ടു​പ്പി​നു ത​ലേ​ദി​വ​സം ത​ന്നെ ത​യാ​റാ​ക്ക​ണ​മെ​ന്നും പോ​ളി​ംഗ് ഏ​ജ​ന്‍റു​മാ​രു​ടെ പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.
പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ​മാ​ർ വോ​ട്ടി​ംഗ് മെ​ഷീ​ൻ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച അ​ധി​കാ​ര​പ​ത്രം കൈ​വ​ശ​മു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും വീ​ഡി​യോ ഗ്രാ​ഫ​ർ​മാ​ർ​ക്കും മാ​ത്ര​മേ പോ​ളി​ംഗ് ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. എ​ന്നാ​ൽ ഇ​വ​ർ വോ​ട്ട​ർ ആ​ർ​ക്ക് വോ​ട്ടു​ചെ​യ്യു​ന്നു​വെ​ന്ന​തു പ​ക​ർ​ത്താ​ൻ പാ​ടി​ല്ല.
ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രു പോ​ളി​ംഗ് ഏ​ജ​ന്‍റി​നെ​യും ര​ണ്ടു ആ​ശ്വാ​സ ഏ​ജ​ന്‍റു​മാ​രെ​യും ഒ​രു പോ​ളി​ംഗ് സ്റ്റേ​ഷ​നി​ലേ​ക്കു നി​യോ​ഗി​ക്കാം. ഒ​രേ​സ​മ​യം ഒ​രു സ്ഥാ​നാ​ർ​ഥി​യു​ടെ ഒ​രു ഏ​ജ​ന്‍റി​നെ മാ​ത്ര​മേ പോ​ളി​ംഗ് സ്റ്റേ​ഷ​നി​ൽ ഇ​രി​ക്കാ​ൻ പാ​ടു​ള്ളൂ. പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ പോ​ലീ​സ് പോ​ളി​ങംഗ് സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​വേ​ശി​ക്കാ​വൂ​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.