അ​ങ്ക​ണ​വാ​ടി അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Friday, April 19, 2019 12:30 AM IST
വേ​ങ്ങ​ര : വേ​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പു​ത്ത​ന​ങ്ങാ​ടി​യി​ലെ അ​ങ്ക​ണ​വാ​ടി അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ഏ​തു നി​മി​ഷ​വും പൊ​ളി​ഞ്ഞു വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണ് അ​ങ്ക​ണ​വാ​ടി. 1975ൽ ​കേ​ര​ള സ​ർ​ക്കാ​ർ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സം​യോ​ജി​ത ശി​ശു വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പി​ച്ച​താ​ണി​ത്. ​സ്ഥാ​പ​ന​ത്തി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​രും 20 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. മേ​ൽ​ക്കൂ​ര​യും ചു​മ​രും തി​ക​ച്ചും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.
242 വീ​ടു​ക​ളാ​ണ് ഈ ​അ​ങ്ക​ണ​വാ​ടി പ​രി​ധി​യി​ലു​ള്ള​ത്. കെ​ട്ടി​ട​ത്തി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ പാ​ച​ക​പു​ര​യോ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ട്ടി​ക​ൾ​ക്കു കി​ട​ന്നു​റ​ങ്ങാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ല. ശു​ദ്ധ​ജ​ല​വും ല​ഭി​ക്കു​ന്നി​ല്ല. വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ുഅ​ങ്ക​ണ​വാ​ടി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​ക്കു പ​രി​ഹാ​രം കാ​ണാ​നും സ്വ​ന്ത​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്നും ജ​ന​താ​ദ​ൾ ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​ടി രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു ക​ള​ക്ട​ർ​ക്കും സാ​മൂ​ഹ്യ ക്ഷേ​മ വ​കു​പ്പി​നും വ​കു​പ്പ് മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.