അ​ൽ​ഫോ​ൻ​സ്ഗി​രി​യി​ൽ കാ​ട്ടാ​ന​ കൃഷി നശിപ്പിച്ചു
Friday, April 19, 2019 12:30 AM IST
ക​രു​വാ​ര​ക്കുണ്ട്: കാ​ടി​റ​ങ്ങി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ കാ​ർ​ഷി​ക വി​ള​ക​ളും കു​ടി​വെ​ള്ള പൈ​പ്പു​ക​ളും നാ​ശം വ​രു​ത്തു​ന്നു. ചേ​രി അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളും ക​മു​കു​ക​ളും കു​ടി​വെ​ള്ള പൈ​പ്പു​ക​ളു​മാ​ണ് നി​മി​ഷ നേ​രം കൊ​ണ്ട് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.
മ​നാ​ട്ടി​ൽ അ​ബു, ഹം​സ തു​ട​ങ്ങി​യ​വ​രു​ടെ വി​ള​ക​ൾ​ക്കാ​ണ് കാട്ടന ക​ന​ത്ത നാ​ശം വ​രു​ത്തി​യ​ത്. ഉ​യ​ർ​ന്ന സ്ഥ​ല​ത്തെ പാ​റ വി​ട​വു​ക​ളി​ൽ നി​ന്നും ഒ​ലി​ച്ചി​റ​ങ്ങു​ന്ന നീ​രു​റ​വ പൈ​പ്പു​വ​ഴി എ​ത്തി​ച്ചാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​രം പൈ​പ്പു​ക​ളും കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി നാ​ശം വ​രു​ത്തു​ന്ന​ത് ജ​ന​ങ്ങ​ളെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി അ​ന്പാ​യ​ക്കോ​ട​ൻ ഉ​മ്മ​ർ കാ​ട്ടാ​ന​യു​ടെ പി​ടി​യി​ൽ നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. പൈ​പ്പു​വ​ഴി ല​ഭി​ക്കു​ന്ന വെ​ള്ളം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ര​ണം അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​താ​യി​രു​ന്നു ഉ​മ്മ​ർ. കാ​ട്ടാ​ന​യു​ടെ മു​ന്നി​ല​ക​പ്പെ​ട്ട ഉ​മ്മ​ർ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​ന്പ് മു​ന്പും പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക​ൾ വ​ൻ കൃ​ഷി നാ​ശം വ​രു​ത്തി​യി​രു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും ഇ​വ കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ക്കു​ക​യാ​ണ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.