എല്ലാസീ​റ്റും യു​ഡി​എ​ഫ് നേ​ടു​ം: ജോ​ണി നെ​ല്ലൂ​ർ
Friday, April 19, 2019 12:31 AM IST
മ​ഞ്ചേ​രി: മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കാ​വ​ലാ​ളാ​ണ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ. മ​ല​പ്പു​റം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം, മ​ഞ്ചേ​രി, എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഭ​യ​ത്തോ​ടെ ജീ​വി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ണ്‍​ഗ്ര​സി​നെ ക​ഴി​യൂ. രാ​ഹു​ൽ ത​രം​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തെ 20 സീ​റ്റും യു​ഡി​എ​ഫ് നേ​ടു​മെ​ന്നും ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽ നി​ന്നും ഇ​റ​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​രി​ക്ക​ലും ക​ഴി​യി​ല്ലെ​ന്ന് മ​ല​പ്പു​റം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷം ശോ​ഷി​ച്ച നി​ല​യി​ലാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​ക്കും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​ക്കു​ന്ന മു​ന്ന​ണി​ക്കു​മേ അ​തി​ന് ക​ഴി​യു​വെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന​പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം ബി​നോ​യ് പാ​ട്ട​ത്തി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ.​ബി​ജു തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.