അ​ന്ത്യ​അ​ത്താ​ഴ സ്മ​ര​ണ​യി​ൽ പെ​സ​ഹ ആ​ച​രി​ച്ചു
Friday, April 19, 2019 12:31 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​ന്ത്യ​അ​ത്താ​ഴ സ്മ​ര​ണ​യി​ൽ ക്രൈ​സ്ത​വ​ർ പെ​സ​ഹാ ആ​ച​രി​ച്ചു. ദേ​വാ​ല​യ​ങ്ങ​ളി​ലും ഭ​വ​ന​ങ്ങ​ളി​ലും പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. ദേ​വാ​ല​യ​ങ്ങ​ളി​ൽ വൈ​ദി​ക​ർ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ത്തി. വൈ​കു​ന്നേ​രം ദേ​വാ​ല​യ​ങ്ങ​ളി​ലും ഭ​വ​ന​ങ്ങ​ളി​ലും അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ത്തി.
നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് ക​ച്ചി​റ​യി​ൽ നേ​തൃ​ത്വം ന​ൽ​കി. ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ൽ, ഫാ.​ബി​നോ​യി കി​ട​ങ്ങ​ത്താ​ഴ​ത്ത്, മൂ​ലേ​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​പ്ര​തീ​ഷ് കി​ഴ​ക്കും​പു​തു​പ്പ​ള്ളി, ന​രി​വാ​ല​മു​ണ്ട സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ, ഫാ.​സു​നീ​ഷ് വ​ടാ​ശേ​രി, മു​ട്ടി​യേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​ജോ​സ് പു​ളി​ന്താ​നം, നി​ല​ന്പൂ​ർ ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ദേ​വാ​ല​യ​ത്തി​ൽ ഫാ.​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ, ക​രു​വാ​ര​ക്കു​ണ്ട് തി​രു​കു​ടും​ബ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​യ്സ് വ​യ​ലി​ൽ തു​ട​ങ്ങി​യ​വ​ർ തിരുക്കർമങ്ങൾക്ക് നേ​തൃ​ത്വം ന​ൽ​കി. തേ​ൾ​പാ​റ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ഫ്രാ​ൻ​സീ​സ് കു​ത്തു​ക​ല്ലി​ങ്ങ​ൽ നേ​തൃ​ത്വം ന​ൽ​കി. ടി.​കെ.​കോ​ള​നി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​സ​ജി വ​ട​ക്കേ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.ചു​ള്ളി​യോ​ട് പ്ര​ത്യാ​ശ​നാ​ഥാ ദേ​വാ​ല​യ​ത്തി​ൽ ഫാ.​സ​ജി തേ​രൊ​ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ശ്രു​ഷ​ക​ൾ ന​ട​ന്നു. വ​ട​പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സ്സീ​സി ദേ​വാ​ല​യ​ത്തി​ൽ ഫാ.​ഷാ​ജു ആ​നി​ത്തോ​ട്ട​ത്തി​ൽ, ഫാ.​വി​ൻ​സ​ന്‍റ് മ​റ്റ​ത്തി​ൽ​കു​ന്നേ​ൽ, റൂ​ബി​ന​ഗ​ർ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​സി​ജോ പാ​ലാ​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സെ​ന്‍റ് അ​ൽ​ഫോ​ൻസാ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ ലൂ​ർ​ദ്ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹ വ്യാ​ഴം ആ​ച​രി​ച്ചു. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ.​റെ​നി റോ​ഡ്രി​ഗ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഫാ.​ആ​ന്‍റ​ണി സ​ഹ​കാ​ർ​മി​ക​ത്വ​വും വ​ഹി​ച്ചു.
തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ കൊ​ണ്ടു​വ​ന്ന പെ​സ​ഹ അ​പ്പം മു​റി​ച്ചു. തു​ട​ർ​ന്ന് 12 മ​ണി​വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന എ​ഴു​ന്ന​ള്ളി​ച്ചു​വെ​ച്ചു​ള്ള ആ​രാ​ധ​ന​യും ന​ട​ന്നു.