ത്യാ​ഗ​സ്മ​ര​ണ​യി​ൽ ഇ​ന്നു ദുഃ​ഖ​വെ​ള്ളി
Friday, April 19, 2019 12:31 AM IST
എ​ട​ക്ക​ര: യേ​ശു​വിന്‍റെ പീഡാനുഭവ സ്മരണയിൽ ക്രൈ​സ്ത​വ​ർ ഇ​ന്നു ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കും. ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും, തു​ട​ർ​ന്ന് ത്യാ​ഗ​സ്മ​ര​ണ​യി​ൽ വി​ശ്വാ​സി​ക​ൾ കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്തും. വ​ട​പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സ്സീ​സി ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴി​നു ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. തു​ട​ർ​ന്നു താ​ളി​പൊ​യി​ൽ വ​ഴി കു​രി​ശി​ന്‍റെ വ​ഴി​യും ഉ​ണ്ടാ​യി​രി​ക്കും. ഞാ​യ​ർ പു​ല​ർ​ച്ചെ ര​ണ്ടേ​മു​ക്കാ​ലി​നു ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. തു​ട​ർ​ന്നു ഏ​ഴേ​കാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.
മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. ഒ​ൻ​പ​തി​ന് വെ​ട്ടു​ക​ത്തി​ക്കോ​ട്ട​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. പാ​തി​രി​പ്പാ​ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. വൈ​കി​ട്ട് നാ​ലി​ന് കു​റ​ത്തി മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. അ​ഞ്ച​ര​ക്ക് മ​ല​യി​ലെ പ്ര​സം​ഗം. ന​രി​വാ​ല​മു​ണ്ട സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വ​ള്ളി​ക്കാ​ട്ടേ​യ്ക്ക് കു​രി​ശി​ന്‍റെ വ​ഴി. ചു​ങ്ക​ത്ത​റ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏ​ഴ​ര​ക്കും ആ​രം​ഭി​ക്കും. മൂ​ത്തേ​ടം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ രാ​വി​ലെ എ​ട്ട​ര​ക്ക് ശു​ശ്രൂ​ഷ​ക​ൾ ആരംഭിക്കും. നാ​രോ​ക്കാ​വ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എ​ട്ട​ര​ക്ക് ആ​രം​ഭി​ക്കും.