ലീ​ഗ് വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി കൈ ​കോ​ർ​ക്കു​ന്നു: പ്ര​കാ​ശ് കാ​രാ​ട്ട്
Friday, April 19, 2019 12:31 AM IST
വ​ളാ​ഞ്ചേ​രി: വ​ർ​ഗീ​യ വി​പ​ത്തി​നെ നേ​രി​ടാ​ൻ പോ​രാ​ടു​ന്ന ഇ​ട​തു​പ​ക്ഷ​ത്തെ തോ​ൽ​പി​ക്കാ​ൻ മു​സ്ലിം ലീ​ഗ് വ​ർ​ഗീ​യ സാ​മു​ദാ​യി​ക ക​ക്ഷി​ക​ളു​മാ​യി കൈ​കോ​ർ​ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യു​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട്.
മ​തേ​ത​ര ശ​ക്തി​ക​ളെ യോ​ജി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത കോ​ണ്‍​ഗ്ര​സ് സം​ഘ് പ​രി​വാ​റു​മാ​യി ആ​ശ​യ സ​മ​ര​ത്തി​ന് മി​ന​ക്കെ​ടു​ന്നി​ല്ല. രാ​ജ്യ​ത്ത് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​ഞ്ഞ് വ​രി​ക​യാ​ണ്. കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളും സാ​മു​ഹി​ക സു​ര​ക്ഷ പ​രി​പാ​ടി​യും വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്ത്രീ ​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ലെ മു​ന്നേ​റ്റ​വും ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണ്. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളോ ഭ​ര​ണ നേ​ട്ട​ങ്ങ​ളോ അ​വ​ത​രി​പ്പി​ക്കാ​നി​ല്ലാ​ത്ത ബി​ജെ​പി മ​തം മാ​ത്രം പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫും ബി​ജെ​പി​യു​ടെ വ​ഴി​യേ ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും പ്ര​കാ​ശ് കാ​രാ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​കെ.​ഫൈ​സ​ൽ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വഹിച്ചു.
ഇ.​എ​ൻ.​മോ​ഹ​ൻ​ദാ​സ്, അ​ജി​ത്കൊ​ളാ​ടി, സ​മീ​ർ പ​യ്യ​ന​ങ്ങാ​ടി, വി.​പി.​സ​ക്ക​റി​യ, കെ.​പി. ശ​ങ്ക​ര​ൻ, എ​ൻ.​വേ​ണു​ഗോ​പാ​ൽ, അ​ശ​റ​ഫ​ലി കാ​ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.