റോ​ഡ് ഷോ​ക്കി​ടെ കു​ടും​ബ​ത്തി​ന് മ​ർ​ദ​നം: ഇ​രു​പ​ത് യൂ​ത്ത്‌ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേസ്
Friday, April 19, 2019 12:31 AM IST
മ​ഞ്ചേ​രി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ റോ​ഡ് ഷോ​ക്കി​ടെ കു​ടും​ബ​ത്തെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​പ​ത് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വാ​ഴ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി അ​മീ​റ​ലി, ഭാ​ര്യ ഫ​സ്ന, മ​ക​ൻ അ​ൽ​ഹാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. എ​ട​വ​ണ്ണ​പാ​റ പ​ള്ളി​പ​ടി​യി​ൽ വച്ച് ബു​ധ​നാ​ഴ്ച വൈ​കിട്ടാ​ണ് സം​ഭ​വം.
കോ​ഴി​ക്കോ​ട് നി​ന്ന് എ​ട​വ​ണ്ണ​പ്പാ​റ വ​ഴി വെ​ട്ട​ത്തൂ​രി​ലേ​ക്ക് കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു കു​ടും​ബം. റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു യു​ഡി​എ​ഫ് പ്ര​ക​ട​നം. ഏ​റെ​നേ​രം കാ​ത്തി​രി​ന്നി​ട്ടും വ​ഴി​ന​ൽ​കാ​ൻ പ്ര​ക​ട​ന​ക്കാ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തി​നി​ടെ അ​മീ​റ​ലി ഹോ​ണ്‍ മു​ഴ​ക്കി വ​ഴി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​വ​ർ​ത്ത​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്. പ്ര​ക​ട​നം ക​ഴി​ഞ്ഞി​ട്ട് പോ​യാ​ൽ മ​തി​യെ​ന്ന് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​റു​പ​ടി ന​ൽ​കി.
ഇ​തി​നി​ടെ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് എ​ത്തി അ​മീ​റ​ലി​യെ കാ​റി​ൽ നി​ന്ന് വ​ലി​ച്ചി​റ​ക്കി ക​ര​ണ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ വീ​ണ അ​മീ​റ​ലി​യെ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യും ത​ട​യാ​ൻ എ​ത്തി​യ ഭാ​ര്യ ഫ​സ്ന​യെ പി​ടി​ച്ചു​ത​ള്ളി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഒ​രു​വ​യ​സു​ള്ള കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. അ​മീ​റ​ലി​യു​ടെ ക​ഴു​ത്തി​നും നെ​ഞ്ചി​നും പ​രി​ക്കു​ണ്ട്. ഫ​സ്ന​യു​ടെ ക​യ്യി​നും തോ​ളി​നും സാ​ര​മാ​യി ക്ഷ​ത​മേ​റ്റു. ഇ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.