മാ​റ്റത്തി​നു ചു​ക്കാ​ൻ പി​ടി​ക്കാ​ൻ വ​യ​നാ​ടി​ന് ക​ഴി​യു​മെ​ന്ന് പ്രി​യ​ങ്ക
Sunday, April 21, 2019 2:16 AM IST
നി​ല​ന്പൂ​ർ: മാ​റ്റം കൊ​തി​ക്കു​ന്ന രാ​ജ്യ​ത്തി​നു ചു​ക്കാ​ൻ പി​ടി​ക്കാ​ൻ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​നു ക​ഴി​യു​മെ​ന്ന് എ​ഐ​സി​സി ജ​ന.​സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി. ബി​ജെ​പി​യേ പോ​ലെ വാ​ക്കു​ക​ൾ പ​റ​ഞ്ഞ് പ​റ്റി​ക്കു​ന്ന പാ​ര​ന്പ​ര്യം കോ​ണ്‍​ഗ്ര​സി​ന് ഇ​ല്ല. പാ​ലി​ക്കാ​ൻ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ കോ​ണ്‍​ഗ്ര​സ് പ​റ​യാ​റു​ള്ളു.

ഇ​ന്ദി​രാ​ഗാ​ന്ധി ആ​ദി​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ വ​നാ​വ​കാ​ശ നി​യ​മ​ത്തി​ൽ മോ​ദി സ​ർ​ക്കാ​ർ വെ​ള്ളം ചേ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ വ​നാ​വ​കാ​ശ നി​യ​മം പു​ന:​സ്ഥാ​പി​ക്കു​മെ​ന്നും പ്രി​യ​ങ്കാ ഗാ​ന്ധി പ​റ​ഞ്ഞു. വയനാട്ടിലെ ഗോത്രവർഗക്കാരിയായ ശ്രീധ​ന്യ സു​രേ​ഷ് സി​വി​ൽ സ​ർ​വി​സ് നേ​ടി​യ​ത് ഏ​റെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​ണ്. വി​ക​സ​ന കാ​ര്യ​ത്തി​ൽ അ​മേ​ഠി രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. വ​യ​നാ​ട്ടി​നെ മ​റ്റൊ​രു അ​മേ​ഠി​യാ​ക്കി മാ​റ്റു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​നാ​യി.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി.​വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്നി​ക്, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി യു.​എ.​ല​ത്തീ​ഫ്, കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എ.​ക​രീം, ക​ഐ​സ്യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യി, എ​ൻ.​എ.​ക​രീം, കെ.​ടി.​കു​ഞ്ഞാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.