ന​ഗ​ര​ങ്ങ​ളി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നു നി​യ​ന്ത്ര​ണം
Sunday, April 21, 2019 2:16 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ച​ര​ണം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​വ​സാ​നി​ക്കും. ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക​മാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ത്തു ഇ​ക്കാ​ര്യം പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ, താ​നൂ​ർ, തി​രൂ​ർ ന​ഗ​ര​ങ്ങ​ളി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നു അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. മ​ല​പ്പു​റം ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് സ​ർ​ക്കി​ളി​നു സ​മീ​പ​ത്തേ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്കു പ്ര​വേ​ശ​നം ന​ൽ​കി​ല്ല. ഓ​രോ ഭാ​ഗ​ത്തേ​ക്കു​മു​ള്ള റോ​ഡു​ക​ൾ ഓ​രോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ത​തു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​ള്ള​ത്. തി​രൂ​ർ, പൊ​ന്നാ​നി ന​ഗ​ര​ങ്ങ​ളി​ൽ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​നു ശേ​ഷം പ്ര​ചാ​ര​ണ വാ​ഹ​നം പ്ര​വേ​ശി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ക​ലാ​ശ​കൊ​ട്ടി​നു അ​നു​മ​തി​യി​ല്ല.
മ​ഞ്ചേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ൾ സ​മാ​പി​ക്കു​ന്ന ഇ​ന്നു മ​ഞ്ചേ​രി​യി​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ലാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി ഷൈ​ജു വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്നു റോ​ഡ് ഷോ ​ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ല. പ​ക​രം നാ​ല് റോ​ഡു​ക​ളി​ലാ​യി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രു​മി​ച്ച് കൂ​ടാം. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​ഴി​ക്കോ​ട് റോ​ഡി​ലും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാ​ണ്ടി​ക്കാ​ട് റോ​ഡി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ല​ന്പൂ​ർ റോ​ഡി​ലും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ല​പ്പു​റം റോ​ഡി​ലും പ്ര​ക​ട​നം ന​ട​ത്താം. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. വ്യ​ക്തി​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ക​യോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തോ ആ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പാ​ടി​ല്ല. പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും നേ​താ​ക്ക​ൾ​ക്ക് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ത്യേ​ക നി​റ​ത്തി​ലു​ള്ള പൊ​ടി വി​ത​റ​ൽ, പ​ട​ക്കം പൊ​ട്ടി​ക്ക​ൽ, വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു അ​മി​ത ശ​ബ്ദം ഉ​ണ്ടാ​ക്ക​ൽ, നാ​സി​ക് ഡോ​ൾ എ​ന്നി​വ​ക്കും പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു.