പോ​ലീ​സ് സുസ​ജ്ജം; പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സ്
Sunday, April 21, 2019 2:16 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ൾ​പ്പ​ടെ​യു​ള്ള 67 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും പ്ര​ത്യേ​ക ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു നോ​ഡ​ൽ ഓ​ഫീ​സ​ർ അ​ഡീ​ഷ​ണ​ൽ എ​സ്പി എം. ​സു​ബൈ​ർ പ​റ​ഞ്ഞു. ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സി​നു പു​റ​മെ ആ​റു ക​ന്പ​നി കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​യും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ​യ്ക്കാ​യി ഉ​ണ്ടാ​കും. പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ബൂ​ത്തു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക സ്കീം ​പ്ര​കാ​ര​മാ​ണ് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ൻ​സ്പെ​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. മ​ല​പ്പു​റം, പൊ​ന്നാ​നി, വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള 2750 ബൂ​ത്തു​ക​ളി​ലെ സു​ര​ക്ഷ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി 1250 പ്ര​ത്യേ​കം പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ 67 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ൾ 37 പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി ആ​റു ക​ന്പ​നി കേ​ന്ദ്ര സാ​യു​ധ സേ​ന​യും കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സേ​ന​യും സു​ര​ക്ഷ​ക്കാ​യി ഉ​ണ്ടാ​കും.
എ​ല്ലാ പോ​ളി​ങ്ങ്് ബൂ​ത്തു​ക​ളി​ലും ഗ്രൂ​പ്പ് പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി 170 ഗ്രൂ​പ്പു​ക​ളെ വീ​ഡി​യോ ക​വ​റേ​ജിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളോ​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പോ​ളി​ങ്ങ്് കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വ​ർ നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കു​ക​യും റെ​ക്കോ​ർ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും. പോ​ളി​ങ്ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം മു​ത​ൽ തി​രി​ച്ച് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലും ഗ്രൂ​പ്പ് പെ​ട്രോ​ളിം​ഗ് ടീം ​സു​ര​ക്ഷ ഒ​രു​ക്കും. എ​സ്ഐ, എ​എ​സ്ഐ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പോ​ളി​ങ്ങ് സാ​മ​ഗ്രി​ക​ളു​ടെ കൈ​മാ​റ്റ സ​മ​യ​ത്ത് സ​ന്നി​ഹി​ത​രാ​യി​രി​ക്കും. ആ​കെ 34 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ള്ള​തി​ൽ ഓ​രോ സ്റ്റേ​ഷ​നെ​യും ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച് ഓ​രോ​ന്നി​ലും ഓ​രോ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ വീ​ത​മു​ള്ള 64 ലോ ​ആ​ന്‍റ് ഓ​ർ​ഡ​ർ ടീ​മാ​ണ് ഉ​ണ്ടാ​വു​ക. വ​നി​താ ബൂ​ത്തു​ക​ളി​ൽ വ​നി​ത​ക​ളെ ത​ന്നെ സു​ര​ക്ഷ കാ​ര്യ​ങ്ങ​ൾ​ക്കാ​യി നി​യ​മി​ക്കു​മെ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ അ​ഡീ​ഷ​ന​ൽ എ​സ്പി സു​ബൈ​ർ പ​റ​ഞ്ഞു.
പോ​ലീ​സ് വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ 91.05 ലി​റ്റ​ർ മ​ദ്യം, 21.05 കി​ലോ ക​ഞ്ചാ​വ്, 20 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​താ​യും എ​സ്പി അ​റി​യി​ച്ചു.

നിരീക്ഷണത്തിന്
ബൂ​ത്തു​ക​ളി​ൽ
വെ​ബ്കാ​സ്റ്റി​ങ്ങ്്

മ​ല​പ്പു​റം: ജി​ല്ല​യി​ലെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ഐ​ടി മി​ഷ​ൻ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് വെ​ബ് കാ​സ്റ്റി​ങ്ങ്് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ബ്കാ​സ്റ്റി​ങ്ങ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.
വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​നൂ​ർ, ത​വ​നൂ​ർ, മ​ഞ്ചേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കെ​ൽ​ട്രോ​ണി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ 55 ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റി​ങ്ങ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ഐ​ടി മി​ഷ​ന്‍റെ ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സ​ജ്ജ​മാ​ക്കി​യ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വെ​ബ്കാ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രീ​ക്ഷി​ക്കും. 22ന് ട്ര​യ​ൽ റ​ണ്‍ ന​ട​ക്കും.