മു​സ്‌ലിങ്ങ​ൾ ഏ​റ്റ​വും സു​ര​ക്ഷി​ത​ർ കേ​ര​ള​ത്തി​ൽ: പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ്
Sunday, April 21, 2019 2:16 AM IST
നി​ല​ന്പൂ​ർ: ലോ​ക​ത്തി​ൽ മു​സ്ലി​ങ്ങ​ൾ ഏ​റ്റ​വും സു​ര​ക്ഷി​ത​ർ കേ​ര​ള​ത്തി​ലാ​ണെ​ന്ന് പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ൽ മു​സ്ലിം സ​മു​ദാ​യം അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം ലോ​ക​ത്ത് എ​വി​ടെ​യു​മി​ല്ല. ഭാ​ര​ത​ത്തി​ൽ മു​സ​ൽ​മാ​നാ​യി ജ​നി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. പാ​ക്കി​സ്ഥാ​നി​ലും സൗ​ദി​യി​ലും അ​ട​ക്കം ഇ​ല്ലാ​ത്ത സ്വാ​ത​ന്ത്ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.
മ​തേ​ത​ര​ത്വം നി​ല​നി​ര​ത്താ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും വ​ഹാ​ബ് പ​റ​ഞ്ഞു.