ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും
Sunday, April 21, 2019 2:16 AM IST
മ​ല​പ്പു​റം: ഇ​ല​ക്ഷ​ൻ ജോ​ലി​യി​ലേ​ർ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വോ​ട്ടു​ള്ള മ​ണ്ഡ​ല​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ബൂ​ത്തി​ലും വോ​ട്ട് ചെ​യ്യാ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കാം. ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഫെ​സി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭി​ക്കും. പോ​സ്റ്റി​ങ്ങ് ഓ​ർ​ഡ​റും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഇ​തി​നാ​യി ഹാ​ജ​രാ​ക്ക​ണം.
വോ​ട്ടു​ള്ള മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന വോ​ട്ട​റാ​ണ​ങ്കി​ൽ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ജോ​ലി ചെ​യ്യു​ന്ന ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ൻ മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​ണ​ങ്കി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണം. പോ​സ്റ്റ​ൽ ബാ​ല​റ്റ് ആ​ണ​ങ്കി​ൽ വോ​ട്ടെ​ണ്ണ​ൽ ദി​വ​സം രാ​വി​ലെ എ​ട്ടു വ​രെ സ്വീ​ക​രി​ക്കും.


നീ​ക്കം ചെ​യ്ത​ത് 1.27ല​ക്ഷം പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ

മ​ല​പ്പു​റം: അ​വ​സാ​ന ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തോ​ടെ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യു​ള്ള ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും സ​ജീ​വ​മാ​യി. ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഇ​തു​വ​രെ നീ​ക്കം ചെ​യ്ത​ത് അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 127030 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളാ​ണ്. ഇ​തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മാ​ത്ര​മാ​യി 125797 ഉം ​സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു 1233 ഉം ​പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സ്ക്വാ​ഡ് നീ​ക്കം ചെ​യ്തു. ഇ​തി​ൽ പൊ​തു, സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 5644 ചു​വ​രെ​ഴു​ത്തു​ക​ൾ, 104260 പോ​സ്റ്റ​റു​ക​ൾ, 6998 ബാ​ന​റു​ക​ൾ, 101 25 വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​ക​ൾ എ​ന്നി​വ​യാ​ണ് നീ​ക്കം ചെ​യ്ത​ത്. ഹ​രി​ത ച​ട്ടം പാ​ലി​ച്ച് പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ എ​ല്ലാ​യ്പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ്. ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഒ​രു വീ​ഡി​യോ ഗ്രാ​ഫ​ർ, നാ​ല് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ് ഓ​രോ സ്ക്വാ​ഡും. 16 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ര​ണ്ടു സ്ക്വാ​ഡ് വീ​തം 32 ആ​ന്‍റി ഡി​ഫേ​സ്മെ​ൻ​റ് സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.