തേ​നീ​ച്ചക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്
Sunday, April 21, 2019 2:22 AM IST
തി​രൂ​ര​ങ്ങാ​ടി: തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ കു​ത്തേ​റ്റ് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ചെ​മ്മാ​ട് - പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ൽ പാ​റ​ക്ക​ട​വ് പി​എ​ച്ച്സി സ​ബ് സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​ള്ള ചീ​നി​മ​ര​ത്തി​ലും പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന് അ​ടി​യി​ലു​മാ​ണ് വ​ലി​യ തേ​നീ​ച്ച​കൂ​ടു​ക​ളു​ള്ള​ത്. പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന പ​തി​വാ​യ​തി​നാ​ൽ ഇ​വ ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന കാ​ക്ക​ക​ൾ പ​റ​ക്കു​ന്ന​തി​നി​ടെ പ​ല​പ്പോ​ഴും കൂ​ടു​ക​ളി​ൽ ത​ട്ടു​ന്ന​തി​നാ​ൽ തേ​നീ​ച്ച​ക​ൾ പു​റ​ത്തേ​ക്ക് വ​രു​ന്ന​താ​ണ് ഭീ​ഷ​ണി​യാ​കു​ന്ന​ത്.
ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​തു വ​ഴി ന​ടു പോ​കു​ക​യാ​യി​രു​ന്ന മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളെ തേ​നീ​ച്ച ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​സ​മ​യ​ത്ത് അ​തു വ​ഴി പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​യാ​ൾ​ക്കും കു​ത്തേ​റ്റു. എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ൽ​സ ന​ൽ​കി.​കോ​ഴി​ക്കോ​ട് ചെ​മ്മാ​ട് പ്ര​ധാ​ന റോ​ഡാ​യ​തി​നാ​ൽ നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത് വ​ഴി പോ​കു​ത്. കൂ​ടാ​തെ പ​രി​സ​ര​ത്തെ വി​ദ്യാ​ർ​ഥി​ക​ളും പു​ഴ​യി​ലേ​ക്ക് കു​ളി​ക്കാ​നും അ​ല​ക്കാ​നും പോ​കു​വ​രു​മു​ണ്ട്. ഇ​വ​രും തേ​നീ​ച്ച​യു​ടെ അ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്. തേ​നീ​ച്ച​യു​ടെ കൂ​ട് ന​ശി​പ്പി​ക്കു​ക​യും പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളു​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.