പൊ​ന്നാ​നി​യി​ൽ മ​ഞ്ചേ​രി ആ​വ​ർ​ത്തി​ക്കും: പി.​വി. അ​ൻ​വ​ർ
Sunday, April 21, 2019 2:22 AM IST
മ​ല​പ്പു​റം: പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ​ഴ​യ മ​ഞ്ചേ​രി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​മാ​യി​രി​ക്കും ഇത്തവണ ആ​വ​ർ​ത്തി​ക്കു​ക​യെ​ന്ന് പൊ​ന്നാ​നി​യി​ലെ ഇ​ട​തു​സ്വ​ത​ന്ത്ര​ൻ വി.​പി.​അ​ൻ​വ​ർ. മു​സ്്ലിം ലീ​ഗി​ലെ ധ​നി​ക​ർ​ക്കെ​തി​രെ പാ​ർ​ട്ടി​ക്ക​ക​ത്തു നി​ന്നു​ത​ന്നെ എ​തി​ർ​പ്പു​ക​ളു​യ​രു​ന്ന​താ​യും പൊ​ന്നാ​നി​യി​ൽ ചെ​ങ്കൊ​ടി പാ​റു​മെ​ന്നും അ​ൻ​വ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം താ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണ്. പൊ​ന്നാ​നി​യി​ൽ വി​ജ​യി​ക്കു​മെ​ന്നു ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​ര​ല​ക്ഷ​ത്തി​ൽ പ​രം വോ​ട്ടു​ക​ൾ​ക്കാ​യി​രി​ക്കും ത​ന്‍റെ വി​ജ​യ​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റാ​ൽ നി​ല​ന്പൂ​രി​ലെ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​നു അ​ത് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.