കു​ടി​വെ​ള്ള​മൊ​രു​ക്കി വ്യാ​പാ​രികൾ
Sunday, April 21, 2019 2:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ശു​ദ്ധ​ജ​ലം കു​ടി​ക്കു​ന്ന​തി​നു വാ​ട്ട​ർ ഫി​ൽ​റ്റ​റും പ​റ​വ​ക​ൾ​ക്കൊ​രു നീ​ർ​ക്കു​ടം പ​ദ്ധ​തി​യും ത​യാ​റാ​ക്കി സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ചു.
സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​പി. രാ​ജേ​ഷ്, എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ, വ​നി​ത എ​സ്ഐ ര​മാ​ദേ​വി, പി​ആ​ർ​ഒ ന​സീ​ർ, സീ​നി​യ​ർ സി​പി​ഒ ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​രും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​പി. അ​ബ്ബാ​സ്, ഇ​മേ​ജ് ഹു​സൈ​ൻ, ഇ​ഖ്ബാ​ൽ ക​ള​ർ​സോ​ണ്‍, കെ.​പി. മു​ജീ​ബ്, വി​ശ്വ​നാ​ഥ​ൻ, ബ്രൈ​റ്റ് വാ​പ്പു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.