ന​ന്ന​ങ്ങാ​ടി​ക​ൾ ക​ണ്ടെ​ത്തി
Monday, April 22, 2019 12:14 AM IST
ക​രു​വാ​ര​ക്കു​ണ്ട്: മ​ണ്ണു​മാ​ന്തു​ന്ന​തി​നി​ടെ ന​ന്ന​ങ്ങാ​ടി​ക​ൾ ക​ണ്ടെ​ത്തി. ക​രു​വാ​ര​ക്കു​ണ്ട് പു​ന്ന​ക്കാ​ട് ചു​ങ്ക​ത്തെ ഡോ.​അ​ബ്ദു​ൾ അ​സീ​സി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ര​ണ്ട് ന​ന്ന​ങ്ങാ​ടി​ക​ൾ കാ​ണ​പ്പെ​ട്ട​ത് .
മ​ഹാ​ശി​ല സം​സ്കാ​ര കാ​ല​ത്തെ വി​വി​ധ മൃ​ത​ദേ​ഹ​സം​സ്കാ​ര രീ​തി​ക​ളി​ൽ ഒ​ന്നാ​ണ് ന​ന്ന​ങ്ങാ​ടി.
ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലു​ള്ള ര​ണ്ടു ന​ന്ന​ങ്ങാ​ടി​ക​ളാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ചു​ങ്ക​ത്ത് നി​ന്നും കാ​ണ​പ്പെ​ട്ട​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് മാ​ന്തു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പൊ​ട്ടി​യ നി​ല​യി​ലു​ള്ള ഭ​ര​ണി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.