വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, April 22, 2019 12:14 AM IST
ക​രു​വാ​രക്കുണ്ട്: എ​ൽ​എ​സ്എ​സ് നേ​ടി​യ ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​രും പി​ടി​എ ക​മ്മി​റ്റി​യും ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു. വ​ണ്ടൂ​ർ ഉ​പ​ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​മാ​ണ് വി​ദ്യാ​ല​യ​ത്തി​ന്.
23 പേ​രാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. എ​ൽ​എ​സ്എ​സ് നേ​ട്ട​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ മൂ​ന്നാം സ്ഥാ​നം, വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ര​ണ്ടാം സ്ഥാ​നം, വ​ണ്ടൂ​ർ ഉ​പ​ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ന്‍റെ നേ​ട്ട​ങ്ങ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം 18 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ​യും, ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ന് ഇ​ത്ത​ര​ത്തി​ലു​ള്ള നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക കെ.​അ​നി​ത പ​റ​ഞ്ഞു.
2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ത​ന്നെ തു​ട​ക്കം കു​റി​ച്ച​താ​യും വ​രും വ​ർ​ഷം എ​ൽ​എ​സ്എ​സ് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നും എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ വി.​സ​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പി​ടി​എ. പ്ര​സി​ഡ​ന്‍റ് കെ.​ടി.​ഹാ​രി​സ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ യാ​സ​ർ അ​റ​ഫാ​ത്ത്, അ​ധ്യാ​പ​ക​രാ​യ എം.​കൃ​ഷ്ണ​ൻ​കു​ട്ടി, എം.​മാ​ന​സ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.