പു​ത്ത​ന​ത്താ​ണി​യി​ൽ സം​ഘ​ർ​ഷം: എ​സ്ഐ​ക്കു പ​രി​ക്ക്
Monday, April 22, 2019 12:14 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ പു​ത്ത​ന​ത്താ​ണി​യി​ലും മ​ല​പ്പു​റ​ത്തും സം​ഘ​ർ​ഷം. പു​ത്ത​ന​ത്താ​ണി​യി​ൽ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സ് ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ എ​സ്ഐ​ക്ക് പ​രി​ക്കേ​റ്റു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​വീ​ശി. റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​രെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​ൽ​പ​ക​ഞ്ചേ​രി എ​സ്ഐ പ്രി​യ​നു പ​രി​ക്കേ​റ്റ​ത്. എ​സ്ഐ​യു​ടെ ഇ​ട​തു കൈ​മു​ട്ടി​നു പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ലാ​ത്തി​വീ​ശി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ന്പ​തോ​ളം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ക​ൽ​പ​ക​ഞ്ചേ​രി എ​സ്ഐ പ​റ​ഞ്ഞു.
മ​ല​പ്പു​റം ന​ഗ​ര​ത്തി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് നേ​രി​യ തോ​തി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്.കു​ന്നു​മ്മ​ലി​ൽ സം​ഘ​ടി​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്. മ​ല​പ്പു​റ​ത്തു ക​ലാ​ശ​ക്കൊ​ട്ടി​നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു പോ​ലീ​സ് പ്ര​ത്യേ​കം സ്ഥ​ലം നി​ശ്ച​യി​ച്ചി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ യു​ഡി​എ​ഫ്, മ​ഞ്ചേ​രി റോ​ഡി​ൽ എ​സ്ഡി​പി​ഐ, പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ എ​ൽ​ഡി​എ​ഫ്, സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ബി​ജെ​പി എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു മ​റി​ക​ട​ന്നു ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ ത​ന്നെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ല​പ്പു​റം കു​ന്നു​മ്മ​ൽ ജം​ഗ്ഷ​നി​ൽ ത​ന്പ​ടി​ച്ചി​രു​ന്നു. ഇ​വ​ർ ത​മ്മി​ലാ​ണ് മു​ദ്രാ​വാ​ക്യ​മു​ഴ​ക്കി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്.
യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം കൂ​ടു​ത​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ അ​ഞ്ച് മ​ണി​ക്ക് ക​ലാ​ശ​ക്കൊ​ട്ട് അ​വ​സാ​നി​ച്ച​തി​നു ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വ​ടി, കു​പ്പി എ​ന്നി​വ കൊ​ണ്ടു ഏ​റു തു​ട​ങ്ങി. പോ​ലീ​സ് എ​ത്ത്ി രം​ഗം ശാ​ന്ത​മാ​ക്കി.