പ​രാ​ജ​യ​ഭീ​തി​യി​ൽ ഇ​ട​തു​പ​ക്ഷം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നെന്ന്
Monday, April 22, 2019 12:14 AM IST
പൊ​ന്നാ​നി: ഇ​ട​തു​പ​ക്ഷം പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ ഭീ​തി​യി​ൽ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്നു മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പൊ​ന്നാ​നി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യ പ്ര​ഫ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ. താ​നൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ പോ​ലും സി​പി​എം അ​ക്ര​മി​ക്കു​ക​യു​ണ്ടാ​യി. വ​ന​ങ്ങ​ളും പു​ഴ​യും കൈ​യേ​റു​ന്ന മാ​ഫി​യ​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ട​തു​പ​ക്ഷം എ​ന്നാ​ണ് താ​നൂ​രി​ൽ ന​ട​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ത്തി​ലൂ​ടെ ഇ​ട​തു​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​ക​ളെ പൊ​ന്നാ​നി​യി​ലെ ജ​ന​ങ്ങ​ൾ തോ​ല്പി​ക്കും. ത​വ​നൂ​രി​ലും പൊ​ന്നാ​നി​യി​ലും ഇ​ട​തു​വോ​ട്ടു​ക​ൾ വ​ലി​യ തോ​തി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​വും. പൊ​ന്നാ​നി​യി​ൽ തോ​റ്റാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന ഇ​ട​തു സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ഖ്യാ​പ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ പ​റ​ഞ്ഞു.