നി​യ​മ ലം​ഘ​ന​ത്തി​ന് പോ​ലീ​സ് കൂ​ട്ടു​നി​ന്നു​: യു​ഡി​എ​ഫ്
Monday, April 22, 2019 12:16 AM IST
കൊ​ണ്ടോ​ട്ടി: തെ​ര​ഞ്ഞെ​ടു​പ്പ് ശ​ബ്ദ പ്ര​ച​ര​ണ പ​രി​പാ​ടി​യു​ടെ കൊ​ട്ടി​ക്ക​ലാ​ശം കൊ​ണ്ടോ​ട്ടി ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് വേ​ണ്ടെ​ന്ന കൊ​ണ്ടോ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ തീ​രു​മാ​നം ഇ​ട​തു മു​ന്ന​ണി ലം​ഘി​ച്ച​താ​യും നി​യ​മ ലം​ഘ​ന​ത്തി​ന് പോ​ലീ​സ് കൂ​ട്ടു നി​ന്ന​താ​യും മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ​റ​ഞ്ഞു.​ മാ​ർ​ച്ച് 23ന് ​കൊ​ണ്ടോ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ കു​റു​പ്പ​ത്ത് ബൈ​പാ​സ് മു​ത​ൽ കൊ​ള​ത്തൂ​ർ എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​ൻ വ​രെ കൊ​ട്ടി​ക്ക​ലാ​ശം വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​യോ​ഗ​ത്തി​ൽ സി​പി​എം പ്ര​തി​നി​ധി​ക​ള​ട​ക്കം പ​ങ്കെ​ടു​ക്കു​ക​യും തീ​രു​മാ​നം മു​ഴു​വ​ൻ പാ​ർ​ട്ടി​ക​ളും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2017 ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ നി​ന്ന് ടൗ​ണി​നെ ഒ​ഴി​വാ​ക്കു​ക​യാ​ണ് പ​തി​വ്. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ നി​ന്ന് ടൗ​ണി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന തീ​രു​മാ​നം യു​ഡി​എ​ഫ് പാ​ലി​ച്ച​പ്പോ​ൾ ഇ​ട​ത് പ​ക്ഷം തീ​ർ​ത്തും ലം​ഘി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. നി​യ​മ ലം​ഘ​നം ന​ട​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.