യ​മ​ണ്ട​ൻ കൊ​ട്ടി​ക്ക​ലാ​ശം
Monday, April 22, 2019 12:16 AM IST
മ​ല​പ്പു​റം: ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന ആ​ര​വ​മു​യ​ർ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു സ​മാ​പ​ന​മാ​യി. ഇ​നി ഇ​ന്നൊ​രു ദി​വ​സം നി​ശ​ബ്ദ പ്ര​ചാ​ര​ണം മാ​ത്രം. അ​തു ക​ഴി​ഞ്ഞാ​ൽ നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പാ​യി. ആ​ര​വ​ങ്ങ​ളു​ടെ ഫ​ലം ഇ​നി വോ​ട്ടു​പെ​ട്ടി​യി​ൽ കാ​ണാ​മെ​ന്നു ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ചു മു​ന്ന​ണി​ക​ൾ ജി​ല്ല​യി​ലെ ന​ഗ​ര​മ​ധ്യ​ങ്ങ​ളി​ൽ കൊ​ട്ടി​പ്പി​രി​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ൽ പ​ര്യ​വ​സാ​ന​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മു​ന്ന​ണി​ക​ളെ​ല്ലാം ആ​വേ​ശം വി​ത​റി​യ കൊ​ട്ടി​ക്ക​ലാ​ശ​മാ​ണ് ന​ട​ത്തി​യ​ത്.
വാ​ദ്യോ​ഘോ​ഷ​ങ്ങ​ളു​ടെ​യും വി​വി​ധ ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യി​ൽ കൊ​ടി​ക​ൾ വാ​നി​ലേ​ക്കു​യ​ർ​ത്തി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഷോ​ഡ് ഷോ​യും സ​മാ​പ​ന സം​ഗ​മ​വും ന​ട​ത്തി. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശം ശ​ബ്്ദ​മു​ഖ​രി​ത​മാ​യി​രു​ന്നു. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ ആ​സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലും എ​ൽ​ഡി​എ​ഫ് കോ​ഴി​ക്കോ​ട് റോ​ഡി​ലും എ​ൻ​ഡി​എ ക​ള​ക്ട​റേ​റ്റ് റോ​ഡി​ലും ആ​ര​വ​ങ്ങ​ളു​യ​ർ​ത്തി. വൈ​കിട്ട് അ​ഞ്ചു​മ​ണി​യോ​ടെ എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും കു​ന്നു​മ്മ​ൽ ജം​ഗ്ഷ​നി​ൽ നേ​ർ​ക്കു നേ​ർ എ​ത്തി ശ​ക്തി തെ​ളി​യി​ച്ചു.
എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ഞ്ചേ​രി റോ​ഡി​ലും കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ മു​ന്ന​ണി​ക​ൾ റോ​ഡ്ഷോ ആ​രം​ഭി​ച്ചി​രു​ന്നു. ബൈ​ക്ക് റാ​ലി​ക​ളും വാ​ഹ​ന പ്ര​ചാ​ര​ണ​വു​മൊ​ക്കെ​യാ​യി അ​വ​സാ​ന ദി​നം പ​രാ​മ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ഇ​വ​ർ. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡ് ഷോ​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
ഇ​ട​തു​മു​ന്ന​ണി​യും വി​വി​ധ ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ശ​ബ്്ദ​പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി. എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടോ​ട്ടി മു​ത​ൽ മ​ല​പ്പു​റം വ​രെ റോ​ഡ്ഷോ ന​ട​ത്തി.