ഹാ​ട്രി​ക്കി​നാ​യി ഇ.​ടി; അ​ട്ടി​മ​റി​ക്കാ​ൻ അ​ൻ​വ​ർ
Monday, April 22, 2019 12:16 AM IST
പൊ​ന്നാ​നി: രാ​ഷ്ട്രീ​യ അ​ടി​യൊ​ഴു​ക്കി​ൽ പൊ​ന്നാ​നി​യി​ൽ ഇ​രു​മു​ന്ന​ണി​ക​ളും വി​ജ​യ​പ്ര​തീ​ക്ഷ​യു​യ​ർ​ത്തു​ന്നു. ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ടം ഇ​വ​ർ പി​ന്നി​ടു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റും ഇ​ട​തു​സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റും പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ വ​ർ​ധീ​ത വീ​ര്യ​ത്തോ​ടെ​യാ​ണ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യ​താ​ണ് യു​ഡി​എ​ഫി​നെ പൊ​ന്നാ​നി​യി​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഭൂ​രി​പ​ക്ഷം കാ​ൽ​ല​ക്ഷ​ത്തി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ത​വ​ണ കു​റ​ഞ്ഞ​ത്.
യു​ഡി​എ​ഫി​നു​ള്ളി​ലെ ഭി​ന്ന​ത​യാ​ണ് യു​ഡി​എ​ഫി​നെ പൊ​ന്നാ​നി​യി​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം മു​സ്്ലിം ലീ​ഗ് വി​രോ​ധം മൂ​ലം വോ​ട്ടു​മ​റി​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​സ​ഹ​ക​ര​ണം പൊ​ന്നാ​നി​യി​ൽ യു​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം കാ​ര്യ​മാ​യി കു​റ​യാ​ൻ ഇ​ട​യാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, മു​സ്്ലിം ലീ​ഗി​ന്‍റെ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ​യും സാ​മൂ​ദാ​യി​ക വോ​ട്ടു​ക​ളു​ടെ ആ​നു​കൂ​ല്യ​വും ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ആ​ത്്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. നി​ല​ന്പൂ​രി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ ആ​യ പി.​വി.​അ​ൻ​വ​റി​നെ പൊ​ന്നാ​നി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് അ​ട്ടി​മ​റി വി​ജ​യ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. അ​തേ​സ​മ​യം ഇ​ട​തു​മു​ന്ന​ണി​യി​ൽ ഉ​യ​ർ​ന്ന മു​റു​മു​റു​പ്പു​ക​ൾ വി​ജ​യ​പ്ര​തീ​ക്ഷ​ക​ളി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്നു​മു​ണ്ട്.
ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ള്ള പൊ​ന്നാ​നി​യി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് മു​ൻ​തൂ​ക്ക​മു​ണ്ട്. തൃ​ത്താ​ല, പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്നാ​ണ് മു​ന്ന​ണി നേ​തൃ​ത്വം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. താ​നൂ​ർ, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​നെ പി​ന്നി​ലാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​തു​നേ​തൃ​ത്വം. മു​ന്ന​ണി​ക്കു​ള്ളി​ലെ ആ​ശ​യ​ക്കു​ഴ​പ്പം മൂ​ലം ഒ​രു ഘ​ട്ട​ത്തി​ൽ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ തി​രി​ച്ചു​പി​ടി​ച്ചാ​ണ് ഇ​ട​തു​പ​ക്ഷം പൊ​ന്നാ​നി​യി​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ വോ​ട്ടു​നി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ടി.​ര​മ ന​ട​ത്തു​ന്ന​ത്. തൃ​ത്താ​ല, താ​നൂ​ർ, ത​വ​നൂ​ർ, പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് എ​ൻ​ഡി​എ​യു​ടെ പ്ര​തീ​ക്ഷ. എ​സ്ഡി​പി​ഐ, പി​ഡി​പി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ൽ​സ​രി​ക്കു​ന്ന​ത് പൊ​ന്നാ​നി​യി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​ണ്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന പൊ​ന്നാ​നി​യി​ൽ ഈ ​ര​ണ്ടു പാ​ർ​ട്ടി​ക​ളും നേ​ടു​ന്ന വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​കും. ക​ടു​ത്ത മ​ൽ​സ​രം ന​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ര​ൻ​മാ​രു​ടെ സാ​ന്നി​ധ്യ​വും പ്ര​ധാ​ന​മു​ന്ന​ണി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. മി​ക​ച്ച പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം ഇ​ത്ത​വ​ണ പൊ​ന്നാ​നി​യി​ൽ കാ​ഴ്ച​വ​ച്ച​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രി​ലെ​ത്താ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ത്യേ​ക ശ്ര​ദ്ധി​ച്ചി​രു​ന്നു.