സ​ത്വ​രസേ​വ​ന​ത്തി​ന് ക്യൂ​ആ​ർ​ടി
Tuesday, April 23, 2019 12:25 AM IST
മ​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി മ​ണ്ഡ​ല​ത്തി​ൽ ക്യൂ​ആ​ർ​ടി സേ​വ​ന​വും .​ഒ​രു എ​ൻ​ജി​നിയ​റും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ഒ​രു സ്റ്റാ​ഫും അ​ട​ങ്ങി​യ​താ​ണ് ക്യു​ക് റെ​സ്പോ​ണ്‍​സ് ടീം. ​ഇ​ത്ത​ര​ത്തി​ൽ നാ​ലു ടീ​മു​ക​ളാ​ണ് ഒ​രു മ​ണ്ഡ​ല​ത്തി​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഏ​തെ​ങ്കി​ലും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീനോ വി​വി പാ​റ്റോ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​വു​ക​യോ ത​ക​രാ​റി​ലാ​കു​ക​യോ ചെ​യ്താ​ൽ ടീം ​ഉ​ട​ൻ എ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കും. മാ​ത്ര​മ​ല്ല ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലും അ​ഞ്ച് എ​ൻജിനി​യ​ർ​മാ​രെ സേ​വ​ന സ​ന്ന​ദ്ധ​രാ​യി ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്. വി ​വി പാ​റ്റ് മെ​ഷീൻ അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് മൂ​ലം കേ​ടു​വ​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യു​ള്ള​തി​നാ​ൽ അ​വ ബൂ​ത്തു​ക​ൾ​ക്കു പു​റ​ത്തു വെ​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ഓ​രോ ബൂ​ത്തു​ക​ളി​ലും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് പു​റ​മെ മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് ഉ​ണ്ടാ​വു​ക. ഏ​റ​നാ​ട്, മ​ല​പ്പു​റം, മ​ഞ്ചേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 506 ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.