പോ​ളി​ംഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, April 23, 2019 12:25 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ളും മ​റ്റ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യാ​ണ് 16 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ നേ​ര​ത്തേ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി പോ​ലീ​സ് സു​ര​ക്ഷ​യോ​ടെ പ്ര​ത്യേ​കം നി​ശ്ച​യി​ച്ച വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ബൂ​ത്തു​ക​ളി​ലേ​ക്കു പോ​യ​ത്.

ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ, ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, ബാ​ല​റ്റ് യൂ​ണി​റ്റ്, വി​വി​പാ​റ്റ്, വോ​ട്ടേ​ഴ്സ് ര​ജി​സ്റ്റ​ർ, വോ​ട്ടേ​ഴ്സ് സ്ലി​പ്പ്, വോ​ട്ട​ർ പ​ട്ടി​ക​ക​ൾ, ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ (ടെ​ൻഡർ വോ​ട്ടു​ക​ൾ​ക്ക്), മ​ഷി, ടാ​ഗു​ക​ൾ, സീ​ലു​ക​ൾ, റ​ബ​ർ സ്റ്റാം​പ്, സ്റ്റാം​പ് പാ​ഡ്, മെ​റ്റ​ൽ സീ​ൽ, പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സേ​ഴ്സ് ഡ​യ​റി, ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റ്, ഐഡി കാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​യും 18 ത​രം ഫോ​റ​ങ്ങ​ൾ, 25 ഇ​നം ക​വ​റു​ക​ൾ, ഒ​ൻ​പ​ത് ഇ​നം സൂ​ച​നാ ബോ​ർ​ഡു​ക​ൾ, 20 ത​രം സ്റ്റേ​ഷ​ന​റി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഓ​രോ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കും ന​ൽ​കി​യ​ത്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ഇ​ന്ന് രാ​ത്രി​യോ​ടെ ത​ന്നെ അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റും.

മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട, മ​ല​പ്പു​റം, വേ​ങ്ങ​ര, വ​ള്ളി​ക്കു​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലെ മെ​ഷീ​നു​ക​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മ​ല​പ്പു​റം ഗ​വ.​കോ​ളജി​ൽ എ​ത്തി​ക്കും.

പൊ​ന്നാ​നി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട തി​രൂ​ര​ങ്ങാ​ടി, തി​രൂ​ർ, താ​നൂ​ർ, കോ​ട്ട​ക്ക​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലെ മെ​ഷീ​നു​ക​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മ​ല​പ്പു​റം സെ​ന്‍റ് ജെ​മ്മാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി​ക്കും. ത​വ​നൂ​ർ, പൊ​ന്നാ​നി, തൃ​ത്താ​ല നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലെ മെ​ഷീ​നു​ക​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മ​ല​പ്പു​റം എം​എ​സ്പി​എ​ച്ച്്്എ​സ്എ​സി​ൽ എ​ത്തി​ക്കും. വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലെ മെ​ഷീ​നു​ക​ൾ നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി​ക്കും.

നി​ല​ന്പൂ​ർ: വ​യ​നാ​ട് ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ സാ​മി​ഗ്രി​ക​ളു​ടെ വി​ത​ര​ണം നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ന്‍റേ​ത് മ​ഞ്ചേ​രി ഗ​വ.​ഗേ​ൾ​സ് സ്കൂ​ളി​ലാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​പവ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ത​ര​ണം രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ വി​ത​ര​ണ കേ​ന്ദ്ര​മാ​യ നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്നു. ഡ്യൂ​ട്ടി​യു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നും കൂ​ടെ​യു​ള്ള പോ​ളിം​ഗ് ടീ​മി​നെ​യും ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​വും മ​റ്റ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും കൈ​പ്പ​റ്റി​യ​ത്.

മെ​ഷീ​നു​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും അ​പാ​ക​ത​ക​ൾ ഉ​ണ്ടെ​ങ്കി​ലും പോ​ളിം​ഗ് മെ​റ്റി​രീ​യ​ലി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ക്ക​ണം. പോ​ളി​ംഗ് സാ​മ​ഗ്രി​ക​ളു​മാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ജീ​വ​ന​ക്കാ​ർ ത​ങ്ങ​ൾ​ക്ക് ചു​മ​ത​ല​യു​ള്ള ബൂ​ത്തു​ക​ളി​ലേ​ക്ക് പോ​യ​ത്. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ​ക്കും വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ​ക്കു​മാ​ണ്. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ ടി.​എ​ൻ.​വി​ജ​യ​ൻ, സ്പെ​ഷൽ ത​ഹ​സി​ൽ​ദാ​ർ സി.​വി.​മു​ര​ളി​ധ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ, റ​വ​ന്യൂ അ​ധി​കൃ​ത​ർ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​ത്ത​വ​ണ പു​തി​യ സം​വി​ധാ​ന​ങ്ങ​ളു​ം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​ർ​ക്ക് അ​ത്യാ​വ​ശ്യ മ​രു​ന്ന​ട​ക്ക​മു​ള്ള കി​റ്റു​ക​ൾ ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി അ​ഞ്ചു വ​നി​താ പോ​ളി​ങംഗ് സ്റ്റേ​ഷ​നു​ക​ളും ഉ​ണ്ട്. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ബൂ​ത്തു​ക​ളി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും പോ​ളിം​ഗ് സാ​മി​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ക.