നി​ശ​ബ്ദ പ്ര​ചാ​ര​ണ​വു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ
Tuesday, April 23, 2019 12:27 AM IST
മ​ല​പ്പു​റം: സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും ഇ​ന്ന​ലെ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി ന​ട​ത്തി വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി​ച്ച് ത​ങ്ങ​ൾ​ക്ക​നു​കൂ​ല വോ​ട്ടാ​ക്കി​മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു എ​ല്ലാ മു​ന്ന​ണി​ക​ളും. സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​റ്റ​യ്ക്കും പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യും വീ​ടു​സ​ന്ദ​ർ​ശി​ച്ചു.

മ​ല​പ്പു​റം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​സാ​നു ഇ​ന്ന​ലെ വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ലാ​യി​രു​ന്നു. ഫോ​ണ്‍ വ​ഴി​യും വോ​ട്ടു​റ​പ്പി​ച്ചു. പൊ​ന്നാ​നി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും ക​യ​റി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

മ​ല​പ്പു​റം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, അ​മി​ത്ഷാ, കേ​ര​ള​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് കാ​ടാ​ന്പു​ഴ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മു​ട്ട​റു​ക്ക​ൽ വ​ഴി​പാ​ട് ന​ട​ത്തി മ​ല​പ്പു​റ​ത്തെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ നി​ശ​ബ്ദ​പ്ര​ചാ​ര​ണം നടത്തി.

ബി​ജെ​പി മ​ല​പ്പു​റം ജി​ല്ലാ മീ​ഡി​യാ ക​ണ്‍​വീ​ന​ർ മ​ഠ​ത്തി​ൽ ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ര​ഞ്ജി​ത്ത് കാ​ടാ​ന്പു​ഴ, കൃ​ഷ്ണ​ക​മാ​ർ എ​ട​യൂ​ർ, രാ​ജേ​ഷ്,, ശി​വ​ൻ ബാ​ബു കാ​ർ​ത്ത​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ദോ​ഷ​ങ്ങ​ൾ മാ​റാ​നും, ത​ട​സ​ങ്ങ​ൾ നീ​ങ്ങാ​നു​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്ന് മ​ഠ​ത്തി​ൽ ര​വി പ​റ​ഞ്ഞു.

ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ

കോ​ട്ട​ക്ക​ൽ: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്നാ​ൾ നി​ശബ്ദ പ്ര​ചാ​ര​ണ​വു​മാ​യി യു​ഡി​എ​ഫ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ കാ​ണാ​ൻ പ​റ്റാ​ത്ത വ്യ​ക്തി​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. പ്ര​വ​ർ​ത്ത​ക​രു​ടെ വി​വാ​ഹ വീ​ടു​ക​ളി​ലെ​ത്തി. ത​ല​ക്ക​ട​ത്തൂ​ർ, കോ​ട്ട​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ രോ​ഗി​ക​ളാ​യി കി​ട​ക്കു​ന്ന​വ​രെ​യും സ​ന്ദ​ർ​ശി​ക്കാ​ൻ ഇ.​ടി.​സ​മ​യം ക​ണ്ടെ​ത്തി.

ഉ​ച്ച​യ്ക്ക് ശേ​ഷം പ്ര​വ​ർ​ത്ത​ക​രു​മാ​യി ച​ർ​ച്ച. വൈ​കീ​ട്ട് ജ·​ദേ​ശ​യ​മാ​യ വാ​ഴ​ക്കാ​ട്ടേ​ക്ക് തി​രി​ച്ചു. ജ·​ദേ​ശ​മാ​യ വാ​ഴ​ക്കാ​ട് ബൂ​ത്ത് ന​ന്പ​ർ 42 മ​പ്രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി തി​രി​ച്ച് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന ഇ.​ടി​പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ക്കും.

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: മ​ല​പ്പു​റം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ര്യ​ട​ന​ത്തി​നി​ട​യി​ൽ എ​ത്തി​പെ​ടാ​ൻ ക​ഴി​യാ​ത്ത വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും സ്വ​ന്തം ബൂ​ത്തി​ലെ വോ​ട്ട​ർ​മാ​രെ ക​ണ്ടും യു​ഡി​എ​ഫി​ന്‍റെ മ​ണ്ഡ​ലം ത​ല നേ​താ​ക്ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​വ​രെ അ​ഭി​ന​ന്ദി​ച്ചും നി​ശ​ബ്ദ​പ്ര​ച​ര​ണ​ത്തി​ലും സ​ജീ​വ​മാ​യി. യു​ഡി​എ​ഫി​ന്‍റെ മ​ണ്ഡ​ലം ത​ല ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നും സ്ഥാ​നാ​ർ​ഥി മ​റ​ന്നി​ല്ല.

രാ​വി​ലെ ഏ​ഴിന് ത​ന്നെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യും മു​ൻ എ​ൻ​ജിഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സെ​റ്റ്കൊ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന സി.​ചെ​ള്ളി​യു​ടെ വ​സ​തി സ​ന്ദ​ർ​ശി​ച്ചു.

ഇ​തി​നു​പു​റ​മെ നി​ര​വ​ധി മ​ര​ണ വീ​ടു​ക​ളും കു​ഞ്ഞാ​ലി​കു​ട്ടി സ​ന്ദ​ർ​ശ​നം ന​ട​ത്തി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.​പി​ന്നീ​ട് മു​ണ്ട​ക്കു​ളം സം​ശു​ൽ ഉ​ല​മ ഇ​സ്ലാ​മി​ക് കോം​പ്ല​ക്സി​ൽ എ​ത്തി. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​നു​ഗ്ര​ഹ​വും പ്രാ​ർ​ത്ഥ​ന​യും ഏ​റ്റു​വാ​ങ്ങി. ഉൗ​ര​കം പ​ഞ്ചാ​യ​ത്തി​ലെ ന​ടും​പ​റ​ന്പ്, ചാ​ലി​ൽ കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ച്ചു വോ​ട്ട​ർ​മാ​രെ ക​ണ്ടു. ഉൗ​ര​ക​ത്തെ ഫാ​ത്തി​മ മാ​താ ച​ർ​ച്ചി​ലും അ​നു​ഗ്ര​ഹം തേ​ടി കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​ത്തി. മ​ല​പ്പു​റ​ത്തെ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു.