കാ​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വിട്ട ആം​ബു​ല​ൻ​സ് ബൈ​ക്ക് യാ​ത്രി​ക​നെ തട്ടിത്തെ​റിപ്പി​ച്ചു
Tuesday, April 23, 2019 12:27 AM IST
എ​ട​പ്പാ​ൾ: സം​സ്ഥാ​ന പാ​ത​യി​ൽ കാ​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ആം​ബു​ല​ൻ​സ് ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ച് തെ​റു​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് പ​രി​ക്കേ​റ്റു.

ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ പൊ​ന്നാ​നി സ്വ​ദേ​ശി മ​ധു(35)​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ മ​ധു​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് എ​ട​പ്പാ​ൾ ശ്രീ​വ​ത്സം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​റ്റി​പ്പു​റം തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പ​ന്താ​വൂ​ർ കാ​ളാ​ച്ചാ​ൽ പാ​ട​ത്ത് തി​ങ്ക​ളാ​ഴ്ച വൈ​കി​യി​ട്ട് മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. എ​ട​പ്പാ​ൾ ഭാ​ഗ​ത്തേ​ക്ക് വ​ന്നി​രു​ന്ന ആം​ബു​ല​ൻ​സ് എ​തി​രെ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കാ​റി​ന് പു​റ​കി​ൽ വ​ന്നി​രു​ന്ന പോ​ലീ​സു​കാ​ര​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.