പ്രതിഷേധം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അനധികൃത പാ​ർ​ക്കിം​ഗ് ഫീ ​പി​രി​വ് നിർത്തി
Tuesday, April 23, 2019 12:28 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ വ്യ​ക്തി പാ​ർ​ക്കിം​ഗ് ഫീ ​ഈ​ടാ​ക്കി​യ​ത് മാ​സ​ങ്ങ​ളോ​ളം. ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ സ​ർ​ക്കാ​രോ അ​റി​യാ​തെ​യാ​ണ് ഈ ​അ​ന​ധി​കൃ​ത പി​രി​വ്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ആ​ശു​പ​ത്രി​യു​ടെ എ ​ബ്ലോ​ക്കി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫീ ​ഈ​ടാ​ക്കു​ന്ന​തി​ന് ദ​ർ​ഘാ​സ് വ​ഴി ക​രാ​ർ ന​ൽ​കി​യി​രു​ന്നു.

പ്ര​തി​ദി​നം 510 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു ക​രാ​ർ ഉ​റ​പ്പി​ച്ചി​രു​ന്ന​ത്. ഈ ​ക​രാ​റി​ന്‍റെ മ​റ​വി​ലാ​ണ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ത്.
ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു രൂ​പ വീ​ത​വും നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ത്തു​രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മൂ​ന്നു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് ഇ​ത്.

മൂ​ന്നു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ പാ​ർ​ക്കിം​ഗ് ഫീ ​വീ​ണ്ടും ഈ​ടാ​ക്കും. അ​ക​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ണം ന​ൽ​കി ഇ​ൻ​സ്ലി​പ്പ് കൈ​പ്പ​റ്റ​ണ​മെ​ന്നും തി​രി​കെ പോ​കു​ന്പോ​ൾ ഒൗ​ട് സ്ലി​പ്പ് വാ​ങ്ങ​ണ​മെ​ന്നു​മ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​സ​ര​ത്ത് പ​ര​സ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ്. മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പേ​രും ബോ​ർ​ഡി​ൽ ആ​ലേ​ഖ​നം ചെ​യ്താ​ണ് ഈ ​പ​ക​ൽ കൊ​ള്ള അ​ര​ങ്ങേ​റു​ന്നു.​

ഇ​ത്ര​യൊ​ക്കെ ആ​യി​ട്ടും താ​നൊ​ന്നു​മ​റി​ഞ്ഞി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്. ​എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഈ ​പ​ക​ൽ കൊ​ള്ള ന​ട​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ക്കു​ന്നു. എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ സു​ധീ​പ് കോ​ൽ​ക്കാ​ട​ൻ, കൃ​ഷ്ണ​ദാ​സ് രാ​ജ, സ​മീ​ർ പ​ട​വ​ണ്ണ, ഇ.​അ​നൂ​പ് എ​ന്നി​വ​ർ സം​ഭ​വം സൂ​പ്ര​ണ്ടി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ന​ട​പ​ടി​യി​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ പി​രി​വ് നി​ർ​ത്തി​വച്ചു.