കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗ​ം: പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി
Tuesday, April 23, 2019 12:28 AM IST
മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗ​മു​ണ്ടാ​വു​മെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. മ​ല​പ്പു​റ​ത്ത് വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ട് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​ത്. അ​വി​ടെ​യും വി​ജ​യം യു​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കും. പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്പോ​ൾ യു​ഡി​എ​ഫ് ക്യാ​ന്പു​ക​ൾ തി​ക​ഞ്ഞ ആ​ത്മ വി​ശ്വാ​സ​ത്തി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ലാ​ശ​കൊ​ട്ടി​ലു​ണ്ടാ​യ ഏ​ക​പ​ക്ഷീ​യ അ​ക്ര​മ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണ്. സി​പി​എ​മ്മും ബി​ജെ​പി​യും അ​വ​രു​ടെ ത​നി​നി​റം കാ​ണി​ച്ചു. ഇ​ത് പാ​ടി​ല്ലാ​ത്ത​താ​ണ്. മു​സ്്ലിം ലീ​ഗി​ന് മേ​ൽ​ക്കൈ​യു​ള്ള മ​ല​പ്പു​റ​ത്ത് ഒ​രു അ​ക്ര​മ​വും ഉ​ണ്ടാ​യി​ല്ല. ഇ​താ​ണ് മ​ല​പ്പു​റം മാ​തൃ​ക.

ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ മ​നു​ഷ്യ​കു​രു​തി അ​ങ്ങേ​യ​റ്റം ദുഃ​ഖ​ക​ര​മാ​ണ്. തീ​വ്ര​വാ​ദ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ച​താ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.