സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വോ​ട്ട്
Tuesday, April 23, 2019 12:28 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളിൽ നാ​ല് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ്വ​ന്തം പേ​രി​ന് നേ​രെ വി​ര​ല​മ​ർ​ത്താ​നു​ള്ള അ​വ​സ​ര​മു​ള്ള​ത്. മ​ല​പ്പു​റ​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി പി.​അ​ബ്ദു​ൽ മ​ജീ​ദ് ഫൈ​സി, പൊ​ന്നാ​നി​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി വി.​ടി.​ര​മ, എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി കെ.​സി.​ന​സീ​ർ എ​ന്നി​വ​ർ​ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ വോ​ട്ടു​ള്ള​ത്. മ​ല​പ്പു​റ​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​സാ​നു, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് പൊ​ന്നാ​നി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലും പൊ​ന്നാ​നി​യി​ലെ ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​ന് വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലു​മാ​ണ് വോ​ട്ട്.

പൊ​ന്നാ​നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് മ​ല​പ്പു​റ​ത്താ​ണ് വോ​ട്ട്. പി​ഡി​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യ പൂ​ന്തു​റ സി​റാ​ജി​നും നി​സാ​ർ മേ​ത്ത​റി​നും ജി​ല്ല​യ്ക്ക് പു​റ​ത്താ​ണ് വോ​ട്ട്.

പാ​ണ​ക്കാ​ട് പി​കെഎം​എം എ​എ​ൽ​പി സ്കൂ​ളി​ലെ 97-ാം ന​ന്പ​ർ ബു​ത്തി​ലാ​ണ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് വോ​ട്ട്. വി.​പി.​സാ​നു വ​ളാ​ഞ്ചേ​രി പാ​ണ്ടി​ക​ശാ​ല ഹ​യാ​ത്തു​ൽ ഇ​സ്ലാം 166-ാം ന​ന്പ​ർ ബൂ​ത്തി​ലും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ തി​രൂ​ർ കന്മ​നം ജി​എ​ൽ​പി സ്കൂ​ളി​ലും വോ​ട്ട് ചെ​യ്യാ​നെ​ത്തും. ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ വാ​ഴ​ക്കാ​ട് മ​പ്രം ജി​എം​എ​ൽ​പി സ്കൂ​ളി​ലും പി.​വി.​അ​ൻ​വ​ർ ഒ​താ​യി പെ​ര​ക​മ​ണ്ണ മ​ദ്ര​സ​യി​ലെ 90-ാം ന​ന്പ​ർ ബൂ​ത്തി​ലും വി.​ടി.​ര​മ കു​മ​ര​നെ​ല്ലൂ​ർ 22-ാം ന​ന്പ​ർ ബൂ​ത്തി​ലും വോ​ട്ടു ചെ​യ്യും. പി.​അ​ബ്ദു​ൽ മ​ജീ​ദ് ഫൈ​സി​ക്ക് മ​ഞ്ചേ​രി പു​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ലും കെ.​സി.​ന​സീ​റി​ന് ആ​ത​വ​നാ​ട് ചെ​ലൂ​ർ എം​എം​എ​ൽ​പി സ്കൂ​ളി​ലു​മാ​ണ് വോ​ട്ട്.