മ​ല​പ്പു​റ​ത്തും പൊ​ന്നാ​നി​യി​ലും പോ​ളിം​ഗ് വ​ർ​ധി​ച്ചു
Wednesday, April 24, 2019 12:49 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തും പൊ​ന്നാ​നി​യി​ലും പോ​ളിം​ഗ് ശ​ത​മാ​നം മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ർ​ധി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് മ​ല​പ്പു​റ​ത്ത് 75.28 ശ​ത​മാ​ന​വും പൊ​ന്നാ​നി​യി​ൽ 74.70 ശ​ത​മാ​ന​വു​മാ​ണ് പോ​ളിം​ഗ്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ ര​ണ്ടു മ​ണ്ഡ​ല​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​വ​സാ​ന ക​ണ​ക്കു​ക​ൾ ല​ഭി​ക്കു​ന്പോ​ൾ ഇ​നി​യും വ​ർ​ധ​ന​വു​ണ്ടാ​യേ​ക്കും. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ 71.26 ശ​ത​മാ​ന​ത്തേ​ക്കാ​ൾ വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​ത് കൊ​ണ്ടോ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. 77.69 ശ​ത​മാ​നം. മ​ഞ്ചേ​രി-76.20, പെ​രി​ന്ത​ൽ​മ​ണ്ണ-73.20,മ​ങ്ക​ട-73.01, മ​ല​പ്പു​റം-76.45, വേ​ങ്ങ​ര-71.71,വ​ള്ളി​ക്കു​ന്ന്-76.90 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.

പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ 74.70 ശ​മ​താ​നം പേ​ർ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് രാ​ത്രി പ​ത്തു​ വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് 73.26 ശ​ത​മാ​ന​മാ​യി​രു​ന്നു. താ​നൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ പോ​ളിം​ഗ് ശ​ത​മാ​നം. 75.06 ശ​ത​മാ​നം. തി​രൂ​ര​ങ്ങാ​ടി-73.50, തി​രൂ​ർ-74.01, കോ​ട്ട​ക്ക​ൽ-74.35, ത​വ​നൂ​ർ-72.43,പൊ​ന്നാ​നി-71.16, തൃ​ത്താ​ല-73.26 എ​ന്നി​ങ്ങി​നെ​യാ​ണ് മ​റ്റു മ​ണ്ഡ​ല​ങ്ങി​ലെ പോ​ളിം​ഗ് നി​ല. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും മി​ക​ച്ച പോ​ളിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 79.04, നി​ല​ന്പൂ​രി​ൽ 77.34, വ​ണ്ടൂ​ർ 76.99 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ളിം​ഗ് ശ​ത​മാ​നം.