കാ​റ്റി​ലും മ​ഴ​യി​ലും മ​ല​യോ​ര​ത്ത് വ്യാ​പ​ക​നാ​ശ​ന​ഷ്ടം
Wednesday, April 24, 2019 12:49 AM IST
നി​ല​ന്പൂ​ർ: കാ​റ്റി​ലും മ​ഴ​യി​ലും മ​ല​യോ​ര​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മേ​ലെ മ​ങ്ങാ​ട് കോ​ടാ​പ്പ​ള്ളി റെ​ജി​യു​ടെ കു​ല​ച്ച 5000 ത്തി​ലേ​റെ വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്.
ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും 10 ല​ക്ഷം രു​പ വാ​യ്പ എ​ടു​ത്താ​ണ് റെ​ജി കൃ​ഷി ന​ട​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ പ്ര​ധാ​ന കൃ​ഷി​ക​ളി​ൽ ഒ​ന്നാ​ണ് വാ​ഴ​കൃ​ഷി, ഇ​ടി​വ​ണ്ണ സ്വ​ട്ടേ​ശി തോ​ള​ത്തി​ൽ തൊ​മ്മ​ൻ വ​ർ​ക്കി​യു​ടെ എ​ട്ടാം ബ്ലോ​ക്കി​ലെ കോ​ഴി​ഫാം ത​ക​ർ​ന്ന് 5000 ഓ​ളം കോ​ഴി കു​ഞ്ഞു​ങ്ങ​ളും ച​ത്തു. വെ​ണ്ടേ​ക്കും​പാ​യി​ൽ ചു​രു​ളി​യി​ൽ ദി​നേ​ഷ് 7000 വാ​ഴ​ക​ളും പൂ​വാ​റ സി​ബി​യു​ടെ ര​ണ്ടാ​യി​രം വാ​ഴ​ക​ളും റോ​യ് വ​ല്ല​നാ​ട്ടി​ന്‍റെ 1500 വാ​ഴ​ക​ളും കൂ​ന​ങ്കി​യി​ൽ സ​ജി​യു​ടെ 3500 വാ​ഴ​ക​ളും ന​ശി​ച്ചു. പാ​റ​ക്കു​ടി​യി​ൽ മാ​ത്ത​ച്ച​ന്‍റെ വീ​ടു പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

മ​ഞ്ചേ​രി: പു​ൽ​പ്പ​റ്റ ഷാ​പ്പി​ൻ​കു​ന്നി​ൽ അ​യ്യാ​യി​ര​ത്തോ​ളം കു​ല​ച്ച വാ​ഴ​ക​ൾ കാ​റ്റി​ലും മ​ഴ​യി​ലും ു ന​ശി​ച്ചു.
ക​ർ​ഷ​ക​രാ​യ പോ​യ് കൊ​ള​ത്തൂ​ർ പൊ​ട്ട​ണം ചാ​ലി സ​ലിം, ചെ​റു​വാ​ടി എം.​സി.​മു​ജീ​ബ് എ​ന്നി​വ​രു​ടെ അ​ധ്വാ​ന​വും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃഷി യുമാണ് ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. പു​ൽ​പ്പ​റ്റ കൃ​ഷി ഭ​വ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.