മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ൽ വോ​ട്ടെ​ടു​പ്പ്
Wednesday, April 24, 2019 12:49 AM IST
എ​ട​ക്ക​ര: ക​ന​ത്ത സു​ര​ക്ഷ​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്നു. യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​ൻ വൈ​കി​യ​തും ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​ർ മൂ​ലം വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ട​തു​മൊ​ഴി​ച്ചാ​ൽ തി​ക​ച്ചും സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വെ​ബ് കാ​സ്റ്റിം​ഗ് അ​ട​ക്ക​മു​ള്ള അ​തീ​വ സു​ര​ക്ഷ​യാ​ണ് മേ​ഖ​ല​യി​ലെ ബൂ​ത്തു​ക​ൾ​ക്കു ഒ​രു​ക്കി​യി​രു​ന്ന​ത്. മി​ക്ക ബൂ​ത്തു​ക​ളി​ലും ക​ന​ത്ത പോ​ളിം​ഗ് ന​ട​ന്നു. ചാ​ത്തം​മു​ണ്ട മ​ദ്ര​സ ബൂ​ത്തി​ലും എ​ട​ക്ക​ര എം​ഐ​സി മ​ദ്ര​സ​യി​ലെ 58ാം ന​ന്പ​ർ ബൂ​ത്തി​ലും ക​രു​നെ​ച്ചി ലി​റ്റി​ൽ ഫ്ലവ​ർ ബൂ​ത്ത് 72 ലു​മാ​ണ് യ​ന്ത്ര​ത്ത​ക​രാ​ർ​മൂ​ലം വോ​ട്ടെ​ടു​പ്പ് അ​ര​മ​ണി​ക്കൂ​ർ വൈ​കി​യ​ത്. ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 113- ാം ന​ന്പ​ർ ബൂ​ത്തി​ൽ 380 പേ​ർ വോ​ട്ട് ചെ​യ്ത​തി​നു ശേ​ഷം മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി. പി​ന്നീ​ട് വേ​റെ മെ​ഷീ​ൻ കൊ​ണ്ടു​വ​ന്നാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. മ​രു​ത മാ​മാ​ങ്ക​ര മൂ​ന്നാം ന​ന്പ​ർ ബൂ​ത്തി​ലും കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഏ​ഴാം ന​ന്പ​ർ ബൂ​ത്തി​ലും യ​ന്ത്ര​ത്ത​ക​രാ​ർ​മൂ​ലം മ​ണി​ക്കു​റി​ലേ​റെ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു വോ​ട്ടിം​ഗ് മു​ട​ങ്ങി​യ​തി​നാ​ൽ വോ​ട്ട​ർ​മാ​ർ​ക്കു ടോ​ക്ക​ണ്‍ കൊ​ടു​ക്കേ​ണ്ട​താ​യും വ​ന്നു. എ​ട​ക്ക​ര സ്കൂ​ളി​ലെ ബൂ​ത്തി​നു ഇ​രു​നൂ​റു മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ്ഥാ​പി​ച്ച വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ബൂ​ത്തു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് ഒ​ഴി​വാ​ക്കി. മു​ണ്ടേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ 80, 81 ബൂ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ വോ​ട്ട​ർ​മാ​രു​ടെ തി​ര​ക്കാ​യി​രു​ന്നു. അ​പ്പ​ൻ​കാ​പ്പ്, ത​ണ്ട​ൻ​ക​ല്ല്, ച​ളി​ക്ക​ൽ, ഏ​ട്ട​പ്പാ​റ, നാ​ര​ങ്ങാ​പ്പെ​യി​ൽ തു​ട​ങ്ങി​യ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വോ​ട്ട​ർ​മാ​രാ​യി​രു​ന്നു അ​ധി​ക​വും മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ന്നാ​ണ് ഇ​വ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ദി​വാ​സി​ക​ൾ വ​ന​വി​ഭ​വ ശേ​ഖ​ര​ണ​ത്തി​ലാ​യ​തി​നാ​ൽ മി​ക്ക​വ​രും വ​ന​ത്തി​നു​ള്ളി​ലാ​ണ്. അ​തി​നാ​ൽ അ​ന്പ​തു ശ​ത​മാ​നം ആ​ദി​വാ​സി​ക​ൾ മാ​ത്ര​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​ഗ്രാം ബൂ​ത്തി​ലും ആ​ദി​വാ​സി​ക​ൾ ഉ​ച്ച​യ്ക്ക് മു​ന്പു ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യി​രു​ന്നു.
വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത് വോ​ട്ടിം​ഗി​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ല​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എത്തിയി​ല്ല. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി, അ​ള​യ്ക്ക​ൽ കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ പൂ​വ​ത്തി​പ്പെ​യി​ലി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് ലി​സ്റ്റി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ട് ചെ​യ്യാ​നു​മാ​യി​ല്ല. കേ​ന്ദ്ര​സേ​ന​യാ​യ ത​ണ്ട​ർ​ബോ​ൾ​ട്ട്, ബി​എ​സ്എ​ഫ്, മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ്, കേ​ര​ളാ പോ​ലീ​സ് എ​ന്നി​വ​രു​ടെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് മേ​ഖ​ല​യി​ൽ വോ​ട്ടിം​ഗ് ന​ട​ന്ന​ത്.
മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ പ​ല​തി​ലും രാ​ത്രി​യും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് കാ​ണ​പ്പെ​ട്ട​ത്. ചോ​ക്കാ​ട് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മു​ള്ള ക​ല്ലാ​മൂ​ല ബൂ​ത്തി​ലും കാ​ളി​കാ​വ് പാ​റ​ശേ​രി ബൂ​ത്തി​ലും രാ​ത്രി വൈ​കി​യും സ​ത്രീ​ക​ളു​ൾ​പ്പെ​ടെ വോ​ട്ട​ർ ക്യൂ​വി​ലു​ണ്ടാ​യി​രു​ന്നു. പോ​ളിം​ഗ് നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
പാ​റ​ശേ​രി ബൂ​ത്തി​ൽ രാ​വി​ലെ ഒ​രു മ​ണി​ക്കു​ർ നേ​രം പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടി​രു​ന്നു. കൈ​പ്പ​ത്തി​യി​ൽ ചെ​യ്ത വോ​ട്ട് പ​തി​ഞ്ഞി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ളിം​ഗ് മു​ട​ങ്ങി​യ​ത്. കാ​ളി​കാ​വ് ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക​മാ​യി വോ​ട്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ ത​ള്ളി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നു.. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ശ്ര​ദ്ധ കാ​ര​ണ​മാ​ണ് വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് ആ​ക്ഷേ​പം. പ​ല​രും വോ​ട്ട് ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വോ​ട്ടി​ല്ലാ​ത്ത​ത് അ​റി​യു​ന്ന​ത്. ഉ​ദ​രം​പൊ​യി​ൽ ജി​എ​ൽ​പി സ്കൂ​ളി​ലെ 94ാം ന​ന്പ​ർ ബൂ​ത്തി​ൽ നൂ​റി​ലേ​റെ വോ​ട്ടു​ക​ളാ​ണ് ലി​സ്റ്റി​ൽ നി​ന്നു വെ​ട്ടി​മാ​റ്റി​യ​ത്. 800 വോ​ട്ട​ർ​മാ​ർ ഉ​ണ്ടാ​കേ​ണ്ട ബൂ​ത്തി​ൽ വെ​റും 629 വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ലി​സ്റ്റി​ലു​ള്ള​ത്. മാ​ളി​യേ​ക്ക​ൽ സ്കൂ​ളി​ലെ ബൂ​ത്തു​ക​ളി​ലും ചോ​ക്കാ​ട് ക​ല്ലാ​മൂ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും വോ​ട്ട​ർ​മാ​ർ​ക്ക് ലി​സ്റ്റി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല.
കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ മേ​ലേ കാ​ളി​കാ​വി​ലും വോ​ട്ട​ർ​മാ​രെ ലി​സ്റ്റി​ൽ നി​ന്നു ത​ള്ളി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വ്യാ​പ​ക​മാ​യി വോ​ട്ട​ർ​മാ​രെ വെ​ട്ടി​മാ​റ്റി​യ ന​ട​പ​ടി​യെ കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചു . വോ​ട്ടു​യ​ന്ത്രം പ​ണി​മു​ട​ക്കി​യ മ​രു​ത കാ​ഞ്ഞി​ര​ത്തി​ങ്ങ​ൽ ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് രാ​ത്രി ഏ​ഴ​ര വ​രെ നീ​ണ്ടു.
ചൊ​വ്വാ​ഴ്ച രാ​വി​ലെ ര​ണ്ട​ര മ​ണി​ക്കൂ​റാ​ണ് കാ​ഞ്ഞി​ര​ത്തി​ങ്ങ​ൽ മ​ദ്റ​സ​യി​ലെ ഏ​ഴാം ന​ന്പ​ർ ബൂത്തി​ൽ വോ​ട്ടു യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട​ത്. വൈ​കി​ട്ട് ആ​റു​മ​ണി​ക്ക് ശേ​ഷ​വും 130 ഓ​ളം പേ​ർ വോ​ട്ട് ചെ​യ്യാ​ൻ വ​രി​യി​ലു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ ടോ​ക്ക​ണ്‍ ന​ൽ​കി ഇ​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.