പോ​ളിം​ഗ് ത​ട​സ​പ്പെ​ടുത്തിയത് വിവിപാ​റ്റ് ത​ക​രാ​റും വൈ​ദ്യു​തി മു​ട​ക്കവും
Wednesday, April 24, 2019 12:49 AM IST
നി​ല​ന്പൂ​ർ: വി​വി പാ​റ്റ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തും വൈ​ദ്യു​തി മു​ട​ക്ക​വും പ​ല​സ്ഥ​ല​ങ്ങ​ളി​ലും പോ​ളി​ംഗ് താ​മ​സി​ക്കാ​നോ ത​ട​സ​പ്പെ​ടാ​നോ കാ​ര​ണ​മാ​യി. നി​ല​ന്പൂ​ർ ക​ല്ലാ​യി സ്കൂ​ളി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. വീ​ട്ടി​ക്കു​ത്ത് ജി​എ​ൽ​പി സ്കൂ​ളി​ൽ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യാ​യ​പ്പോ​ഴേ​ക്കും ഏ​ഴു ത​വ​ണ​യാ​യാ​ണ് വി.​വി.​പാ​റ്റ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി​യ​ത്.
അ​ഞ്ചു​മി​നി​റ്റ് മെ​ഷീ​ൻ ഓ​ഫ് ചെ​യ്തി​ട്ട് വീ​ണ്ടും തു​ട​ങ്ങു​ന്പോ​ൾ പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ ഏ​താ​നും മി​നി​റ്റ് ക​ഴി​യു​ന്പോ​ൾ വീ​ണ്ടും മെ​ഷീ​ൻ പ​ണി​മു​ട​ക്കും. 1351 വോ​ട്ട​ർ​മാ​രു​ള്ള 141-ാം ന​ന്പ​ർ ബൂ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യാ​കു​ന്പോ​ൾ 700 വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​തെ​ന്ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​പ്പെ​ടു​ത്തി.
നി​ല​ന്പൂ​ർ ജി​യു​പി സ്കൂ​ളി​ലും രാ​വി​ലെ ഏ​താ​നും മി​നി​റ്റ് യ​ന്ത്രം പ​ണി​മു​ട​ക്കി. മ​രു​ത കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ചു​ങ്ക​ത്ത​റ എം.​പി.​എം.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പോ​ത്തു​ക​ല്ല് ചാ​ത്തം​മു​ണ്ട ബൂ​ത്ത്, എ​ട​ക്ക​ര എം​ഐ​സി.​ബൂ​ത്ത്, മാ​മാ​ങ്ക​ര​യി​ലെ ബൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം അ​ര​മ​ണി​ക്കൂ​ർ വീ​തം വോ​ട്ടി​ങ് മു​ട​ങ്ങി​യി​രു​ന്നു. ത​ലേ​ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും രാ​വി​ലെ വൈ​ദ്യു​തി​യി​ല്ലാ​ത്ത​ത് വോ​ട്ടിം​ഗ് പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. മൊ​ബൈ​ൽ വെ​ളി​ച്ച​ത്തി​ലാ​ണ് പ​ല​സ്ഥ​ല​ത്തും രാ​വി​ലെ വോ​ട്ടി​ങ് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ വൈ​ദ്യു​തി വ​കു​പ്പ് ഇ​ട​പെ​ട്ട് പ​ല സ്ഥ​ല​ത്തും പെ​ട്ടെ​ന്ന് ത​ന്നെ വൈ​ദ്യു​തി ത​ട​സം തീ​ർ​ത്തു.
ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് വീ​ട്ടി​ക്കു​ത്ത് സ്കൂ​ളി​ലും അ​ബ്ദു​ൾ വ​ഹാ​ബ് ജി​യു​പി.​സ്കൂ​ളി​ലും വോ​ട്ട് ചെ​യ്തുമു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലും രാ​ജ്യ​സ​ഭാ എം.​പി. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് നി​ല​ന്പൂ​ർ ഗ​വ.​മോ​ഡ​ൽ യു​പി സ്കൂ​ളി​ലും വോ​ട്ട് ചെ​യ്തു. രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദും കു​ടും​ബ​വും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. ഭാ​ര്യ​യും മ​ക​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, മ​റ്റു മ​ക്ക​ൾ, മ​രു​മ​ക്ക​ൾ എ​ന്നി​വ​രൊ​ത്താ​ണ് ആ​ര്യാ​ട​നെ​ത്തി​യ​ത്.
വോ​ട്ടു​ചെ​യ്ത് ഉ​ട​ൻ പോ​വു​ക​യും ചെ​യ്തു. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബും കു​ടും​ബ​വും വോ​ട്ടു ചെ​യ്ത​ത് നി​ല​ന്പൂ​ർ ജി​എം​യു​പി സ്കൂ​ളി​ലാ​യി​രു​ന്നു. രാ​വി​ലെ 10.20-ഓ​ടെ​യാ​ണ് വ​ഹാ​ബും കു​ടും​ബ​വും സ്കൂ​ളി​ലെ​ത്തി​യ​ത്. അ​ര​മ​ണി​ക്കൂ​റി​ലേ​റെ നേ​രം വ​രി​നി​ന്നാ​ണ് ഇ​വ​ർ വോ​ട്ടു ചെ​യ്ത​ത്.