ബൂ​ത്തു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി തർക്കം
Wednesday, April 24, 2019 12:49 AM IST
തേ​ഞ്ഞി​പ്പ​ലം: വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് തർക്കം.
പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കായി ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്. ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ ചാ​ക്കു​ള​ങ്ങ​ര ദാ​റു​ൽ ഇ​സ്റ​ത്ത് സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ​യി​ലെ 19 ന​ന്പ​ർ ബൂ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വീ​ൽ​ചെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​ത് വോ​യി​സ് ഓ​ഫ് ഡി​സേ​ബി​ൾ എ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ പി. ​സു​ബൈ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്ന​മാ​യ​ത്.
സു​ബൈ​ർ പി​ന്നീ​ട് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. മ​ണ്ഡ​ല​ത്തി​ലെ മ​റ്റു ചി​ല ബൂ​ത്തു​ക​ളി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി വീ​ൽ​ചെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം ക​ള​ക്ട​റെ ധ​രി​പ്പി​ച്ച​ത്.
പ​രാ​തി​യെ തു​ട​ർ​ന്ന് ബൂ​ത്തു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.